Top

‘പാണക്കാട്ടെ തറവാട്ടില്‍ അന്ന് ഞാന്‍ കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂമാണ്’; മുസ്ലിങ്ങള്‍ക്ക് പിന്നോക്കാവസ്ഥയില്ലെന്ന് കെന്നഡി കരിമ്പിന്‍കാല

കേരളത്തിലെ മുസ്ലിങ്ങള്‍ പിന്നോക്കാവസ്ഥയില്ലെന്ന് കിസ്റ്റ്യന്‍ കൗണ്‍സില്‍ പ്രതിനിധി കെന്നഡി കരിമ്പിന്‍കാല. മീഡിയാ വണ്‍ ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് പിന്നോക്കാവസ്ഥയുണ്ട് എന്നാല്‍ കേരളത്തിലെ സ്ഥിതിഗതികള്‍ അങ്ങനെയല്ലെന്നും കെ്ന്നഡി വാദിച്ചു. ‘ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുന്ന സമയത്ത് ഞാന്‍ പാണക്കാട് ചെന്നപ്പോള്‍ മുസ്ലിം ലീഗിന്റെ കമ്മറ്റി നടക്കുകയാണ്. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശമെടുക്കുന്ന മുസ്‌ലിം ലീഗ് അവരുടെ നേര്‍ചിത്രമാണെങ്കില്‍ ഞാന്‍ പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂമാണ്. അല്ല നല്ലകാര്യം നമ്മുടെ നേതാക്കളൊന്നും ദരിദ്രവാസികളല്ല, എല്ലാവരും നല്ല നിലയിലാണ്. […]

18 July 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പാണക്കാട്ടെ തറവാട്ടില്‍ അന്ന് ഞാന്‍ കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂമാണ്’; മുസ്ലിങ്ങള്‍ക്ക് പിന്നോക്കാവസ്ഥയില്ലെന്ന് കെന്നഡി കരിമ്പിന്‍കാല
X

കേരളത്തിലെ മുസ്ലിങ്ങള്‍ പിന്നോക്കാവസ്ഥയില്ലെന്ന് കിസ്റ്റ്യന്‍ കൗണ്‍സില്‍ പ്രതിനിധി കെന്നഡി കരിമ്പിന്‍കാല. മീഡിയാ വണ്‍ ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് പിന്നോക്കാവസ്ഥയുണ്ട് എന്നാല്‍ കേരളത്തിലെ സ്ഥിതിഗതികള്‍ അങ്ങനെയല്ലെന്നും കെ്ന്നഡി വാദിച്ചു.

‘ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുന്ന സമയത്ത് ഞാന്‍ പാണക്കാട് ചെന്നപ്പോള്‍ മുസ്ലിം ലീഗിന്റെ കമ്മറ്റി നടക്കുകയാണ്. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശമെടുക്കുന്ന മുസ്‌ലിം ലീഗ് അവരുടെ നേര്‍ചിത്രമാണെങ്കില്‍ ഞാന്‍ പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂമാണ്. അല്ല നല്ലകാര്യം നമ്മുടെ നേതാക്കളൊന്നും ദരിദ്രവാസികളല്ല, എല്ലാവരും നല്ല നിലയിലാണ്. മുസ്‌ലിം വിഭാഗത്തിന്റെ ഗതി കേരളത്തില്‍ തുലോം താഴെയാണ് എന്ന് പറയുന്നത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. ഞാന്‍ സമ്മതിക്കുന്നു ബംഗാളില്‍ മോശമാണ് ബിഹാറില്‍ മോശമാണ് ഒഡീഷയില്‍ മോശമാണ് ഉത്തര്‍പ്രദേശില്‍ മോശമാണ്. പക്ഷെ കേരളത്തില്‍ സ്ഥിതി അങ്ങനെയല്ല.

സച്ചാര്‍ കമ്മറ്റിയിലെ റിപ്പോര്‍ട്ട് എടുത്തു നോക്കണം. അതില്‍ പരമാര്‍ശമുണ്ട്. മുസ്ലിങ്ങളില്‍ ഒബിസി ആനുകൂല്യം ലഭിക്കുന്ന അഞ്ച് വിഭാഗങ്ങളില്‍ മൂന്നോളം സവര്‍ണ്ണ വിഭാഗങ്ങുണ്ട്. മുസ്ലിങ്ങള്‍ക്ക് പിന്നോക്കാവസ്ഥയില്ല. മുസ്ലിം വളരെയധികം മുന്നോട്ടുപോയി കഴിഞ്ഞു”

കെന്നഡി കരിമ്പിന്‍കാല
Next Story