Top

എന്തുകൊണ്ട് യുഡിഎഫ്?; ഇടതുമുന്നണി മോശമോ? ബിജെപിയോ? കെമാല്‍ പാഷയുടെ മറുപടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ വന്നു കണ്ടിരുന്നെന്നും മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും കെമാല്‍ പാഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് തന്റെ ആവശ്യമല്ല, മറിച്ച് ജനങ്ങളുടെ ആവശ്യമാണെന്നാണ് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ഇപ്പോഴിതാ, എന്തുകൊണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്ന ചോദ്യത്തിന് ജ.കെമാല്‍ പാഷ മറുപടി നല്‍കുന്നു. ജ.കെമാല്‍ പാഷയുടെ വാക്കുകള്‍: ”സംസ്ഥാനത്തെ ഏറ്റവും വലിയ […]

9 Jan 2021 11:03 AM GMT

എന്തുകൊണ്ട് യുഡിഎഫ്?; ഇടതുമുന്നണി മോശമോ? ബിജെപിയോ? കെമാല്‍ പാഷയുടെ മറുപടി
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ വന്നു കണ്ടിരുന്നെന്നും മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും കെമാല്‍ പാഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് തന്റെ ആവശ്യമല്ല, മറിച്ച് ജനങ്ങളുടെ ആവശ്യമാണെന്നാണ് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ഇപ്പോഴിതാ, എന്തുകൊണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്ന ചോദ്യത്തിന് ജ.കെമാല്‍ പാഷ മറുപടി നല്‍കുന്നു.

ജ.കെമാല്‍ പാഷയുടെ വാക്കുകള്‍: ”സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്. കോണ്‍ഗ്രസുകാര്‍ എല്ലാം സംശുദ്ധരാണെന്ന് പറയുന്നില്ല. അവരുടെ ഭാഗത്ത് നിന്നും ഇതിനുമുമ്പ് പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞാന്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് പോലെ ഇത്രത്തോളം വലിയ അഴിമതി കേരളം കാണുന്നത് ആദ്യമാണ്. അതിനൊരു ചെക്ക് വയ്ക്കണമെന്നാണ് ആഗ്രഹം. എന്നെ സംബന്ധിച്ച് ജനങ്ങളിലേക്ക് അടുക്കാന്‍ പറ്റിയ വഴി കോണ്‍ഗ്രസാണ്. ഇടതുമുന്നണി മോശമൊന്നുമല്ല. സിപിഐയിലെ പലരുമായി അടുത്ത ബന്ധമുണ്ട്. അവര്‍ എന്നെ തള്ളിപ്പറയില്ല. മന്ത്രി കെ.രാജു, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള പല നേതാക്കളുമായി നല്ല ബന്ധമുണ്ട്. എന്നാല്‍ സിപിഎമ്മുമായി ഒരു ബന്ധവുമില്ല. ഇത്രക്ക് അഴിമതി നിറഞ്ഞ പ്രസ്ഥാനവുമായി എനിക്ക് ഒരുകാലത്തും യോജിച്ച് പോകാനാവില്ല. സിപിഎം അഴിമതി നടത്തികൊണ്ടേ ഇരിക്കുകയാണ്. വര്‍ഗീയതയും ഒരു തരത്തിലുള്ള അഴിമതിയാണ്.”

തന്നോട് യുഡിഎഫ് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് പുനലൂര്‍ മണ്ഡലത്തിലാണ്. എന്നാല്‍ എറണാകുളത്ത് താമസിച്ചുകൊണ്ട് പുനലൂരില്‍ പ്രവര്‍ത്തനം നടത്തുന്നത് സാധ്യമല്ല. അതുകൊണ്ട് എറണാകുളത്ത് ഏതെങ്കിലും സീറ്റാണ് ആവശ്യപ്പെട്ടതെന്നും കെമാല്‍ പാഷ പറഞ്ഞു. തന്നെ സമീപിച്ച കോണ്‍ഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story