Top

വി ഫോര്‍ കൊച്ചിയെ തള്ളി ജ. കെമാല്‍ പാഷ; ‘ചെയ്തത് ശരിയല്ല’

വൈറ്റില മേല്‍പ്പാല ഉദ്ഘാടനവിഷയത്തില്‍ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ തള്ളി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ഉദ്ഘാടനദിവസം വരെ കാത്തിരിക്കണമെന്ന് താന്‍ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരോട് പറഞ്ഞതാണെന്നും അവര്‍ ചെയ്തത് ശരിയല്ലെന്നും ജ. കെമാല്‍ പാഷ പറഞ്ഞു. എന്തായാലും പാലം ഉദ്ഘാടനം നടന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ജസ്റ്റിസ് കെമാല്‍ പാഷയുടെ വാക്കുകള്‍: ”അവര്‍ അതില്‍ കയറിയപ്പോള്‍ ഞാന്‍ പറഞ്ഞു. ഒന്‍പതാം തീയതി വരെ കാത്തിരിക്കാമായിരുന്നു. ഇത് തെറ്റാണ്, […]

9 Jan 2021 9:03 AM GMT

വി ഫോര്‍ കൊച്ചിയെ തള്ളി ജ. കെമാല്‍ പാഷ; ‘ചെയ്തത് ശരിയല്ല’
X

വൈറ്റില മേല്‍പ്പാല ഉദ്ഘാടനവിഷയത്തില്‍ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ തള്ളി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ഉദ്ഘാടനദിവസം വരെ കാത്തിരിക്കണമെന്ന് താന്‍ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരോട് പറഞ്ഞതാണെന്നും അവര്‍ ചെയ്തത് ശരിയല്ലെന്നും ജ. കെമാല്‍ പാഷ പറഞ്ഞു. എന്തായാലും പാലം ഉദ്ഘാടനം നടന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ജസ്റ്റിസ് കെമാല്‍ പാഷയുടെ വാക്കുകള്‍: ”അവര്‍ അതില്‍ കയറിയപ്പോള്‍ ഞാന്‍ പറഞ്ഞു. ഒന്‍പതാം തീയതി വരെ കാത്തിരിക്കാമായിരുന്നു. ഇത് തെറ്റാണ്, ആ ചെയ്തത് ശരിയല്ല. എന്തായാലും ഒന്‍പതാം തീയതി തന്നെ ഉദ്ഘാടനം നടന്നല്ലോ. വളരെ സന്തോഷമുണ്ട്. ഉദ്ഘാടനത്തില്‍ ഞാനുള്‍പ്പെടെയുള്ള ആളുകള്‍ സന്തോഷിക്കുകയാണ്.”

തുടക്കത്തില്‍ വി ഫോര്‍ കൊച്ചിയെ പിന്തുണച്ച ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ”നീതിപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവര്‍ അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കാന്‍ ഇറങ്ങരുത്. ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്. പ്രോത്സാഹനം കൊടുക്കേണ്ടത് അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ എന്ന വിവേകം അവര്‍ക്കുണ്ടാകട്ടെ.” മുഖ്യമന്ത്രി പറഞ്ഞു.

വി ഫോര്‍ കൊച്ചി സംഘടനക്കെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. ”കുത്തിത്തിരിപ്പ് ഉണ്ടാക്കി ശ്രദ്ധ നേടാനാണ് ചിലര്‍ ശ്രമിച്ചത്. ആസൂത്രണഘട്ടത്തിലോ പ്രതിസന്ധിഘട്ടത്തിലോ ഒരു പ്രശ്‌നമുണ്ടായാല്‍ ഇവരുണ്ടാകില്ല. പദ്ധതി പണമില്ലാതെ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ ഇവര്‍ക്ക് ആത്മരോഷമുണ്ടായില്ല. അഴിമതിയുടെ ഫലമായി തൊട്ടടുത്തുള്ള ഒരു പാലത്തിന് ബലക്കുറവ് അനുഭവപ്പെട്ടപ്പോഴും ഇവരെ എവിടെയും കണ്ടില്ല. എന്നാല്‍ മുടങ്ങിയ പദ്ധതി പ്രതിസന്ധികള്‍ മറികടന്ന് പൂര്‍ത്തീകരിച്ചപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നത് നാട് കണ്ടു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയെന്ന തന്ത്രം പയറ്റുന്ന ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമാണിവര്‍. ഇത് നാട്ടിലെ ജനതയല്ല എന്ന് മനസിലാക്കണം. ഇവരെ ജനാധിപത്യവാദികള്‍ എന്ന് വിളിക്കുന്നതിനെ കപടത മനസിലാക്കണം. ഈ സര്‍ക്കാര്‍ കാണുന്നത് നാടിന്റെ വികസനമാണ്. അതിന് അടിസ്ഥാന സൗകര്യമൊരുക്കണം. അതിന് പ്രധാനമായി വേണ്ടത് പാലങ്ങളും റോഡുകളുമാണ്.” മുഖ്യമന്ത്രി പറഞ്ഞു.

Next Story