Top

ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് ഫോണിലൂടെ തെറിവിളി, കേസ്; ‘പിണറായി പൊലീസില്‍ നിന്ന് അറസ്റ്റ് പ്രതീക്ഷിക്കുന്നില്ല’

ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയെ ഫോണിലൂടെ തെറി വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം തുറന്നവരെ പിന്തുണച്ചതിന് പിന്നാലെയാണ് മൊബൈല്‍ ഫോണിലേക്ക് തെറിയഭിഷേകം ആരംഭിച്ചതെന്നും ഇത് തുടര്‍ന്നതോടെയാണ് പരാതി നല്‍കിയതെന്നും കെമാല്‍ പാഷ പറഞ്ഞു. തെറി വിളിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പിടികൂടിയിട്ടില്ല. പിണറായി വിജയന്‍ പൊലീസില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. വൈറ്റില മേല്‍പ്പാല ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വരണമെന്നില്ലെന്ന് പറഞ്ഞതാണ് ചിലരെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. […]

9 Jan 2021 4:23 AM GMT

ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് ഫോണിലൂടെ തെറിവിളി, കേസ്; ‘പിണറായി പൊലീസില്‍ നിന്ന് അറസ്റ്റ് പ്രതീക്ഷിക്കുന്നില്ല’
X

ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയെ ഫോണിലൂടെ തെറി വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം തുറന്നവരെ പിന്തുണച്ചതിന് പിന്നാലെയാണ് മൊബൈല്‍ ഫോണിലേക്ക് തെറിയഭിഷേകം ആരംഭിച്ചതെന്നും ഇത് തുടര്‍ന്നതോടെയാണ് പരാതി നല്‍കിയതെന്നും കെമാല്‍ പാഷ പറഞ്ഞു. തെറി വിളിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പിടികൂടിയിട്ടില്ല. പിണറായി വിജയന്‍ പൊലീസില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. വൈറ്റില മേല്‍പ്പാല ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വരണമെന്നില്ലെന്ന് പറഞ്ഞതാണ് ചിലരെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി രംഗത്തെത്തി. ”നീതി പീഠത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കാന്‍ ഒരുങ്ങിയാലോ. ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്.” മുഖ്യമന്ത്രി ചോദിച്ചു. വി ഫോര്‍ കൊച്ചി സംഘടനക്കെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. ”കുത്തിത്തിരിപ്പ് ഉണ്ടാക്കി ശ്രദ്ധ നേടാനാണ് ചിലര്‍ ശ്രമിച്ചത്. പ്രതിസന്ധി ഘട്ടത്തിലൊന്നും ഇക്കൂട്ടരെ കണ്ടിട്ടില്ല. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥതയാണ്. ജനകീയ വാദികള്‍ എന്ന് നടിക്കുന്നവരുടെ കുബുദ്ധി പുറത്ത് വന്നു. പാലാരിവട്ടം തകര്‍ന്നപ്പോള്‍ ഒന്നും മിണ്ടാത്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. അരാജകത്വത്തിന് കൂട്ട് പിടിക്കണോയെന്ന് അവര്‍ തീരുമാനിക്കട്ടെ.”-മുഖ്യമന്ത്രി പറഞ്ഞു.

Next Story