രോഷത്തോടെ കെജ്രിവാള്; കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു
കര്‍ഷക സമരത്തെ പിന്തുണച്ചു കൊണ്ട് വിവാദ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് നിയമസഭയില്‍ കീറിയെറിഞ്ഞ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യത്തെ കര്‍ഷകരെ തനിക്ക് ചതിക്കാനാവില്ലെന്ന് പറഞ്ഞ കെജ്രിവാള് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരേക്കാള്‍ മോശമാവുരുത് കേന്ദ്രഭരണം എന്നും പറഞ്ഞു. കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്. ‘ ഈ മഹാമാരിക്കിടയില്‍ പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ടതിന്റെ തിടുക്കമെന്തായിരുന്നു. ആദ്യമായിട്ടാണ് മൂന്ന് ബില്ലുകള്‍ രാജ്യസഭയില്‍ വോട്ടിംഗിനിടെ പാസാക്കിയത്. ഞാനിപ്പോള്‍ നിയമസഭയില്‍ വെച്ച് മൂന്ന് […]

കര്‍ഷക സമരത്തെ പിന്തുണച്ചു കൊണ്ട് വിവാദ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് നിയമസഭയില്‍ കീറിയെറിഞ്ഞ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യത്തെ കര്‍ഷകരെ തനിക്ക് ചതിക്കാനാവില്ലെന്ന് പറഞ്ഞ കെജ്രിവാള് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരേക്കാള്‍ മോശമാവുരുത് കേന്ദ്രഭരണം എന്നും പറഞ്ഞു. കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്.
‘ ഈ മഹാമാരിക്കിടയില്‍ പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ടതിന്റെ തിടുക്കമെന്തായിരുന്നു. ആദ്യമായിട്ടാണ് മൂന്ന് ബില്ലുകള്‍ രാജ്യസഭയില്‍ വോട്ടിംഗിനിടെ പാസാക്കിയത്. ഞാനിപ്പോള്‍ നിയമസഭയില്‍ വെച്ച് മൂന്ന് കാര്‍ഷിക നിയമങ്ങളും കീറിക്കളയുകയാണ്. ഒപ്പം ബ്രിട്ടീഷുകാരുടെ ഭരണത്തേക്കാള്‍ മോശമാവരുതെന്ന് കേന്ദ്രത്തോട് പറയുന്നു,’ കെജ്രിവാള് പറഞ്ഞു.
1907 ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തില്‍ ചില നിയമങ്ങള്‍ക്കെതിരെ ഒമ്പത് മാസം കര്‍ഷകര്‍ സമരം നടത്തിയിരുന്നെന്നും കെജ്രിവാള് പറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്നും ഇലക്ഷന് ഫണ്ട് ലഭിക്കാനാണ് ബിജെപി നിയമങ്ങള്‍ പാസാക്കിയതെന്നും കര്‍ഷകരെ സഹായിക്കാനല്ലെന്നും കെജ്രിവാള് ആരോപിച്ചു.
ഇതിനിടെ കര്‍ഷകസമരത്തിനെതിരെ വന്ന ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. ക്രമസമാധാനം തകര്‍ക്കാതെ പ്രതിഷേധം നടത്താമെന്ന് പറഞ്ഞ് കോടതി പ്രശ്നത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതു വരെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
- TAGS:
- Farmers Protest