‘പഞ്ചാബില്‍ എഎപി വിജയിച്ചാല്‍ മാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി , 24 മണിക്കൂര്‍ വിതരണം’ പ്രഖ്യാപനത്തില്‍ വീണ്ടും ഞെട്ടിച്ച് കെജ്രിവാള്
പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുമെന്ന് അരവിന്ദ് കെജ്രിവാള്. നേരത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നാണ് കെജ്രിവാള് സൂചിപ്പിച്ചിരുന്നതെങ്കില്‍ പ്രഖ്യാപനത്തില്‍ വീണ്ടും 300 യൂണിറ്റാക്കി സൗജന്യവിഹിതം വര്‍ദ്ധിപ്പിച്ചു. അടുത്തവര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ചണ്ഡീഗഢില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് എ എ പി അധികാരത്തിലെത്തിയാല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചത്. ഇരുപത്തിനാലു […]
29 Jun 2021 6:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുമെന്ന് അരവിന്ദ് കെജ്രിവാള്. നേരത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നാണ് കെജ്രിവാള് സൂചിപ്പിച്ചിരുന്നതെങ്കില്‍ പ്രഖ്യാപനത്തില്‍ വീണ്ടും 300 യൂണിറ്റാക്കി സൗജന്യവിഹിതം വര്‍ദ്ധിപ്പിച്ചു.
അടുത്തവര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ചണ്ഡീഗഢില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് എ എ പി അധികാരത്തിലെത്തിയാല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചത്. ഇരുപത്തിനാലു മണിക്കൂറും വൈദ്യുതി വിതരണം നടത്തുമെന്നും തുകയടക്കാതെ കിടക്കുന്ന വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളുമെന്നും കെജ്രിവാള് അറിയിച്ചു.
പഞ്ചാബില്‍ എ എ പി വമ്പന്‍ പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തുന്നത്. നേരത്തെ ഡല്‍ഹിയില്‍ എ എ പിയെ അധികാരത്തിലെത്തിച്ച 200 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപനം പഞ്ചാബിലും നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഡല്‍ഹിയ്ക്ക് പുറത്ത് അധികാരം വ്യാപിപ്പിക്കാന്‍ എ എ പി നടത്തുന്ന ശക്തമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പ്രഖ്യാപനങ്ങള്‍. പഞ്ചാബ് നിയമസഭാതെഞ്ഞെടുപ്പില് കോണ്‍ഗ്രസും എ എ പിയുമാണ് പ്രധാന എതിരാളികള്‍.