‘പഞ്ചാബിന് ഇനി പുതിയ പ്രഭാതം’; വമ്പന്‍ വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാള്
ഇരുന്നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി എന്ന വമ്പന്‍ വാഗ്ദാനവുമായി പഞ്ചാബിലേക്ക് അരവിന്ദ് കെജ്രിവാള്. അടുത്തവര്‍ഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് സംസ്ഥാനത്തിന് വമ്പന്‍ വാഗ്ദാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പഞ്ചാബിലേക്കുള്ള യാത്രയ്ക്കിടെയാണ് സംസ്ഥാനത്തിന് ഇനി പുതിയ പ്രഭാതമാണെന്ന് കെജ്രിവാള് ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഓരോ കുടുംബത്തിനും നല്‍കുമെന്ന് കെജ്രിവാള് ട്വിറ്ററില്‍ പ്രഖ്യാപിച്ചത്. അതിനിടെ പഞ്ചാബില്‍ […]
29 Jun 2021 2:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇരുന്നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി എന്ന വമ്പന്‍ വാഗ്ദാനവുമായി പഞ്ചാബിലേക്ക് അരവിന്ദ് കെജ്രിവാള്. അടുത്തവര്‍ഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് സംസ്ഥാനത്തിന് വമ്പന്‍ വാഗ്ദാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പഞ്ചാബിലേക്കുള്ള യാത്രയ്ക്കിടെയാണ് സംസ്ഥാനത്തിന് ഇനി പുതിയ പ്രഭാതമാണെന്ന് കെജ്രിവാള് ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഓരോ കുടുംബത്തിനും നല്‍കുമെന്ന് കെജ്രിവാള് ട്വിറ്ററില്‍ പ്രഖ്യാപിച്ചത്.
അതിനിടെ പഞ്ചാബില്‍ അരവിന്ദ് കെജ്രിവാള് നടത്തുന്ന പ്രഖ്യാപനം മുഖ്യമന്ത്രി അമരീന്ദര്‍ സിംങിനും കോണ്‍ഗ്രസിനും 400 വോള്‍ട്ടിന്റെ വൈദ്യുതാഘാതമേല്പ്പിക്കുന്നതാണെന്ന് എ എ പി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. രണ്ടുതവണ ഡല്‍ഹിയില്‍ എ എ പിയെ അധികാരത്തിലെത്തിച്ച സൗജന്യവൈദ്യുതി വാഗ്ദാനം പഞ്ചാബിലും പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് എ എ പി.
‘ഡല്‍ഹിയില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കടുംബങ്ങള്‍ക്കും നല്കി. സ്ത്രീകള്‍ ഇക്കാര്യത്തില്‍ വളരെ സന്തുഷ്ടരാണ്. എന്നാല്‍ പഞ്ചാബിലെ സ്ത്രീകള്‍ വര്‍ദ്ധിച്ച വൈദ്യുതി നിരക്കില്‍ അസന്തുഷ്ടരാണ്’. എ എ പി അവര്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കെജ്രിവാള് ഇത് സംബന്ധിച്ച് വിശദീകരിച്ചു. എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിഖ് സമുദായത്തില്‍ നിന്നാവുമെന്നും പാര്‍ട്ടി സൂചന നല്കി.
അതേസമയം നഗര പ്രദേശത്ത് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന വാഗ്ദാനം മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങിനുമേല് സമ്മര്‍ദ്ദം ചെലുത്തുന്നതായി സൂചനയുണ്ട്. പഞ്ചാബില്‍ എ എ പിയും കോണ്‍ഗ്രസുമാണ് തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളികള്‍. സംസ്ഥാനത്തെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി നിരക്കില്‍ സര്‍ക്കാര്‍ ജീവനക്കാരും പ്രതിപക്ഷവും സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനിടെയാണ് പഞ്ചാബില്‍ എ എ പിയുടെ പുതിയ വാഗ്ദാനം.
അരവിന്ദ് കെജ്രിവാള് ഈ മാസം ഇതുരണ്ടാം തവണയാണ് പഞ്ചാബ് സന്ദര്‍ശിക്കുന്നത്. 2022 ആദ്യമാസങ്ങളില്‍ പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസും എ എ പിയും പ്രചാരണപരിപാടികള്‍ ശക്തമാക്കുന്നത്.