Top

‘സമാധാനപരമായ പ്രതിഷേധം അവരുടെ ഭരണഘടനാപരമായ അവകാശമാണ് ‘, ജലപീരങ്കി പ്രയോഗത്തെ എതിർത്ത് അരവിന്ദ് കെജ്‌രിവാൾ

കർഷകരോട് ഇത്തരം അനീതികൾ ന്യായമല്ല. സമാധാനപരമായ പ്രതിഷേധം അവരുടെ ഭരണഘടനാപരമായ അവകാശമാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

26 Nov 2020 12:24 AM GMT

‘സമാധാനപരമായ പ്രതിഷേധം അവരുടെ ഭരണഘടനാപരമായ അവകാശമാണ് ‘, ജലപീരങ്കി പ്രയോഗത്തെ എതിർത്ത് അരവിന്ദ് കെജ്‌രിവാൾ
X

ന്യൂ ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘത്തിന് നേരെയുള്ള പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ എതിർപ്പുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ദില്ലിയുടെ അതിർത്തി പ്രദേശമായ അംബാലയിൽ വെച്ചാണ് പൊലീസ് ഇവർക്കെതിരെ ജലപീരങ്കികളും, കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചത്.

‘കേന്ദ്രത്തിന്റെ മൂന്ന് നിയമങ്ങൾക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത് . ഈ നിയമങ്ങൾ പിൻവലിക്കുന്നതിന് പകരം സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തടയുകയാണ്, ജലപീരങ്കികൾ ഉപയോഗിക്കുകയാണ്. കർഷകരോട് ഇത്തരം അനീതികൾ ന്യായമല്ല. സമാധാനപരമായ പ്രതിഷേധം അവരുടെ ഭരണഘടനാപരമായ അവകാശമാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

ആയിരകണക്കിന് വരുന്ന കർഷകരെ ദില്ലിയിലേക്ക് കടത്താതെ തടയുക എന്നതാണ് അധികൃതരുടെ ഭാഷ്യം. കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡൽഹിയിലെ പത്തു ഡിഗ്രിക്ക് താഴെയുള്ള അന്തരീക്ഷ ഊഷ്മാവും ഉയരുന്ന കൊവിഡ് നിരക്കുകളും ആണ്.

കേന്ദ്ര സർക്കാരിന്റെ കർഷക നയങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഇന്നും നാളെയുമായി ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുകയാണ്. ട്രാക്ടറുകളിലും കാൽനടയായും ആയിരകണക്കിന് കർഷകരാണ് ഈ സമരത്തിനായി ഒത്തുകൂടിയിട്ടുള്ളത്.

Next Story