അതിതീവ്ര കൊവിഡ് : പുതുവത്സര ആഘോഷങ്ങളിൽ ‘സൂപ്പർ സ്പ്രെഡർ’നെ തടയാനുള്ള ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ന്യൂ ഡൽഹി: പുതുവർഷത്തിലെ ആഘോഷങ്ങൾ ഒന്നും അതിതീവ്ര കൊവിഡിന് പകരാനുള്ള വേദികളാക്കരുതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി. ‘സൂപ്പർ സ്പ്രെഡർ’നെ തടയാനുള്ള ജാഗ്രത പുതുവത്സര ആഘോഷങ്ങളിൽ പാലിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നത്.
അതിതീവ്ര കൊവിഡ് രോഗബാധ ഇന്ത്യയിലും കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനങ്ങളോട് ശ്രദ്ധ പുലർത്തണമെന്ന നിർദ്ദേശം വന്നിട്ടുള്ളത്. ഇന്ത്യയിൽ പുതിയ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത് ബ്രിട്ടനിൽ നിന്നെത്തിയ ഇരുപത് പേർക്കാണ്. ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്.
പുതുവത്സരാഘോഷങ്ങൾ, അതുമായി ബന്ധപ്പെട്ട മറ്റുവിവിധ പരിപാടികൾ, ശൈത്യകാലം എന്നിവയെ പറ്റി ജനങ്ങൾ ബോധാവാൻമാരായിരിക്കണം എന്നും മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
പുതിയ കൊവിഡ് രോഗബാധയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം അടുത്തിടെ നൽകിയ മുന്നറിയിപ്പുകളും മാർഗനിർദേശങ്ങളും ആരോഗ്യ മന്ത്രാലയവും ആവർത്തിച്ചു നിർദ്ദേശിക്കുന്നു. അതിതീവ്ര കൊവിഡ് രോഗബാധയെ കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഇന്ന് യുകെയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഇന്ത്യ ജനുവരി ഏഴ് വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് .