എംസി കമറുദ്ദീന് എതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതി; ‘നിരവധി പേര്‍ക്ക് പണം നഷ്ടമായി’
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ വഞ്ചനക്കുറ്റം നിലനില്‍ക്കില്ലെന്നും കേസുകള്‍ റദ്ദാക്കണമെന്ന എംഎല്‍എ എംസി കമറുദ്ദീന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിരവധി പേര്‍ക്ക് പണം നഷ്ടമായ കേസാണിതെന്നും സര്‍ക്കാര്‍ പറഞ്ഞു. വഞ്ചനാകുറ്റം റദ്ധാക്കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ പറഞ്ഞു. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കമറുദ്ദീന് ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ആഗസ്റ്റ് 27നാണ് നിക്ഷേപകരുടെ പരാതിയില്‍ ജ്വല്ലറി ചെയര്‍മാനായ എംസി കമറുദ്ദീന് എംഎല്‍എക്കും എംഡി പൂക്കോയ തങ്ങള്‍ക്കുമെതിരെ ആദ്യത്തെ […]

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ വഞ്ചനക്കുറ്റം നിലനില്‍ക്കില്ലെന്നും കേസുകള്‍ റദ്ദാക്കണമെന്ന എംഎല്‍എ എംസി കമറുദ്ദീന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിരവധി പേര്‍ക്ക് പണം നഷ്ടമായ കേസാണിതെന്നും സര്‍ക്കാര്‍ പറഞ്ഞു.
വഞ്ചനാകുറ്റം റദ്ധാക്കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ പറഞ്ഞു. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കമറുദ്ദീന് ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ആഗസ്റ്റ് 27നാണ് നിക്ഷേപകരുടെ പരാതിയില്‍ ജ്വല്ലറി ചെയര്‍മാനായ എംസി കമറുദ്ദീന് എംഎല്‍എക്കും എംഡി പൂക്കോയ തങ്ങള്‍ക്കുമെതിരെ ആദ്യത്തെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസുകളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു.