Top

നേമത്ത് കെ മുരളീധരന്, തൃത്താലയില്‍ വിടി ബല്‍റാമിന്, പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക്; ഭൂരിപക്ഷം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെയും പിന്തുണക്കുമെന്ന് കേരള ദളിത് പാന്തേഴ്‌സ്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയം പ്രഖ്യാപിച്ച് കേരള ദളിത് പാന്തേഴ്‌സ്.കേരള സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ സ്വാധീനമുറപ്പിക്കാന്‍ സംഘപരിവാര്‍-ബിജെപി നടത്തുന്ന രാഷ്ട്രീയ പദ്ധതികളെ പരാജയപ്പെടുത്തുവാന്‍നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് കേരള ദലിത് പാന്തേഴ്‌സ് സംസ്ഥാന കൗണ്‍സില്‍ പറഞ്ഞു. ദളിത് പ്രശ്‌നങ്ങളോടു അനുഭാവം പുലര്‍ത്തുകയും ധീരമായ ഫാസിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളായനേമം- കെ മുരളീധരന്‍, കഴക്കൂട്ടം- ഡോ. എസ് എസ് ലാല്‍, കൊല്ലം- ബിന്ദുകൃഷ്ണ, കുന്നത്തൂര്‍ -ഉല്ലാസ്സ് കോവൂര്‍, ഹരിപ്പാട് – […]

5 April 2021 10:02 AM GMT

നേമത്ത് കെ മുരളീധരന്, തൃത്താലയില്‍ വിടി ബല്‍റാമിന്, പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക്; ഭൂരിപക്ഷം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെയും പിന്തുണക്കുമെന്ന് കേരള ദളിത് പാന്തേഴ്‌സ്
X

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയം പ്രഖ്യാപിച്ച് കേരള ദളിത് പാന്തേഴ്‌സ്.
കേരള സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ സ്വാധീനമുറപ്പിക്കാന്‍ സംഘപരിവാര്‍-ബിജെപി നടത്തുന്ന രാഷ്ട്രീയ പദ്ധതികളെ പരാജയപ്പെടുത്തുവാന്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് കേരള ദലിത് പാന്തേഴ്‌സ് സംസ്ഥാന കൗണ്‍സില്‍ പറഞ്ഞു.

ദളിത് പ്രശ്‌നങ്ങളോടു അനുഭാവം പുലര്‍ത്തുകയും ധീരമായ ഫാസിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ
നേമം- കെ മുരളീധരന്‍, കഴക്കൂട്ടം- ഡോ. എസ് എസ് ലാല്‍, കൊല്ലം- ബിന്ദുകൃഷ്ണ, കുന്നത്തൂര്‍ -ഉല്ലാസ്സ് കോവൂര്‍, ഹരിപ്പാട് – രമേശ് ചെന്നിത്തല,
റാന്നി- റിങ്കു ചെറിയാന്‍,
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പുതുപ്പള്ളി – ഉമ്മന്‍ ചാണ്ടി, മൂവാറ്റുപുഴ – മാത്യു കുഴല്‍നാടന്‍, പറവൂര്‍- വി ഡി സതീശന്‍, തൃത്താല – വി.ടി.ബലറാം എന്നിവര്‍ക്കും കെഡിപി പിന്തുണ നല്കുമെന്നും അവര്‍ പറഞ്ഞു.

നവ രാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ റസാഖ് പാലേരി (കൊണ്ടോട്ടി ), ഈ സി ഐഷ ( മലപ്പുറം), സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ (വണ്ടൂര്‍), അഡ്വ. അനില്‍കുമാര്‍ ( ചിറയിന്‍കീഴ്) ഉഷാകുമാരി (തരൂര്‍) എന്നിവരേയും
നവജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ഉയര്‍ന്നു വന്ന യുവനേതാക്കളും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ ഫ്രട്ടേണിറ്റി യൂത്ത് മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം (തലശ്ശേരി), സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുജീബ് റഹ്മാന്‍ (പട്ടാമ്പി), അര്‍ച്ചന പ്രജിത് ( ചടയമംഗലം), വൈസ് പ്രസിഡന്റ് കെ. എം ഷഫ്രിന്‍ (ആലുവ), ബി എസ് പി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ബഹുജന്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഖില്‍ജിത് കല്ലറ (വൈക്കം), ജനറല്‍ സെക്രട്ടറി ജോബിഷ് ബാലുശേരി (ബാലുശേരി), അഡ്വ അഞ്ചു മാത്യു (കടുത്തുരുത്തി) അശ്വിന്‍ ഭീം നാഥ് (കല്പറ്റ) എന്നിവരേയും അതത് മണ്ഡലങ്ങളില്‍ പിന്തുണക്കുന്നുവെന്നും സംഘടന പറഞ്ഞു.

വളരെയധികം പ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പില്‍ ബിജേപിയും സംഘപരിവാറും അധികാരമുറപ്പിക്കാനും കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിക്കാനും തീവ്രമായ സാമൂഹ്യ ധ്രുവീകരണം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ദലിതര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരെ അപരവല്ക്കരിച്ചും തീവ്രഹിന്ദുത്വ ബോധം വളര്‍ത്തിയും കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയും ജനാധിപത്യ മതേതര സ്വഭാവത്തേയും തകര്‍ക്കാനും ആ ഇടത്തില്‍ കയറിപ്പറ്റാനുമാണ് ശ്രമിക്കുന്നത്. ഇത് പരാജയപ്പെടുത്തേണ്ടത് ഒരു ദലിത് പ്രസ്ഥാനത്തിന്റെ കടമയാണെന്ന് കെഡിപി മനസ്സിലാക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ച ദലിത് വിരുദ്ധ സമീപനങ്ങളിലും സാമ്പത്തിക സംവരണം നടപ്പാക്കിയതിലും കടുത്ത പ്രതിഷേധമുള്ളപ്പോള്‍ തന്നെയാണ് ഫാസിസ്റ്റ് വിരുദ്ധ സമീപനത്തിന്റെ പേരില്‍ പിന്തുണ നല്കുന്നതെന്നും കെഡിപി പറഞ്ഞു.

സാമ്പത്തിക സംവരണ പ്രശ്‌നത്തില്‍ രണ്ടു മുന്നണികളും ഒരേ സമീപനമാണ്. സാമ്പത്തിക സംവരണ ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കാന്‍ വി.ടി ബല്‍റം മാത്രമാണുണ്ടായിരുന്നത്.
സംഘപരിവാര്‍ കാലത്ത് ബദല്‍ പരീക്ഷണങ്ങള്‍ക്ക് ദലിത് / നവ സാമൂഹ്യ പ്രസ്ഥാനങ്ങളും ബഹുജന്‍ രാഷ്ട്രീയ രൂപങ്ങളും തയ്യാറായിട്ടില്ല. അത്തരം സംഘടനകള്‍ രാഷ്ട്രീയമായി ഐക്യപ്പെടാതിരിക്കുകയും പൊതുവായ രാഷ്ടീയ അജണ്ടയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും തിരഞ്ഞെടുപ്പ് മത്സരരംഗത്തുപോലും പരസ്പരം മത്സരിച്ച് ദുര്‍ബലമാവുകയാണ്.. അതു കൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കെതിരെ നയനിലപാടുള്ള ഇടതുപക്ഷമെന്ന ആശയരൂപത്തെ പിന്തുണക്കുക എന്നതാണ് രാഷ്ട്രീയ നിലപാടെന്ന് വിലയിരുത്തുകയും ചെയ്തുവെന്നും കെഡിപി പറഞ്ഞു.

Next Story