Top

‘ക്രിസ്ത്യന്‍ യുവാക്കളെ ഇതിലേ’; ക്ലബ് ഹൗസിലെ വിവാദ ചര്‍ച്ചയിലെ സത്യാവസ്ഥയെന്തെന്ന് കെസിവൈഎം

നവമാധ്യമ രംഗത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസില്‍ സംഘടനയുടെ പേരില്‍ നടക്കുന്ന ചര്‍ച്ചകളുമായി ബന്ധമില്ലെന്ന് ക്രിസ്ത്യന്‍ യുവജന സംഘടനയായ കെസിവൈഎം. തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വര്‍ഗീയ ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുകയാണെന്നും കത്തോലിക്ക സഭയുമായി ബന്ധമില്ലാത്ത ചില സംഘടനകള്‍ ക്രിസ്ത്യന്‍ കോഡിനേഷന്‍ കൗണ്‍സില്‍ എന്ന കമ്മിറ്റി രൂപീകരിച്ചാണ് വര്‍ഗീയ പ്രചരണങ്ങള്‍ നടത്തുന്നതെന്നും കെസിവൈഎം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അടുത്ത കാലത്തായി രൂപീകരിച്ചിട്ടുള്ള ഇത്തരം അക്കൗണ്ടുകളുമായോ കൂട്ടായ്മകളുമായോ കെസിവൈഎം സംസ്ഥാന സമിതിക്കോ, സംഘടനയുടെ രൂപത, ഫെറോന, യൂണിറ്റ് നേതൃത്വങ്ങള്‍ക്ക് യാതൊരു […]

9 Jun 2021 3:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ക്രിസ്ത്യന്‍ യുവാക്കളെ ഇതിലേ’; ക്ലബ് ഹൗസിലെ വിവാദ ചര്‍ച്ചയിലെ സത്യാവസ്ഥയെന്തെന്ന് കെസിവൈഎം
X

നവമാധ്യമ രംഗത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസില്‍ സംഘടനയുടെ പേരില്‍ നടക്കുന്ന ചര്‍ച്ചകളുമായി ബന്ധമില്ലെന്ന് ക്രിസ്ത്യന്‍ യുവജന സംഘടനയായ കെസിവൈഎം. തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വര്‍ഗീയ ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുകയാണെന്നും കത്തോലിക്ക സഭയുമായി ബന്ധമില്ലാത്ത ചില സംഘടനകള്‍ ക്രിസ്ത്യന്‍ കോഡിനേഷന്‍ കൗണ്‍സില്‍ എന്ന കമ്മിറ്റി രൂപീകരിച്ചാണ് വര്‍ഗീയ പ്രചരണങ്ങള്‍ നടത്തുന്നതെന്നും കെസിവൈഎം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അടുത്ത കാലത്തായി രൂപീകരിച്ചിട്ടുള്ള ഇത്തരം അക്കൗണ്ടുകളുമായോ കൂട്ടായ്മകളുമായോ കെസിവൈഎം സംസ്ഥാന സമിതിക്കോ, സംഘടനയുടെ രൂപത, ഫെറോന, യൂണിറ്റ് നേതൃത്വങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ക്രിസ്ത്യന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലുമായി എകെസിക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രതിനിധികളുടെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. യുവജനങ്ങള്‍ സജീവമായ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ നിശ്ചിത അജണ്ടകളോടെയാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്,’ കെസിവൈഎം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ കെസിവൈഎമമ്മിനെതിരെ നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ യാഥാര്‍ത്ഥ്യം പുറത്തു കൊണ്ടു വരണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ക്രിസ്ത്യന്‍ യുവാക്കളെ ഇതിലേ, കെസിവൈഎം എന്ന തലക്കെട്ടോടെയായായിരുന്നു ക്ലബ് ഹൗസില്‍ ചര്‍ന്ന നടന്നത്. ലവ് ജിഹാദ് കേരളത്തില്‍ സജീവമായി നടക്കുന്നുണ്ടെന്നും നാലായിരത്തോളം ക്രിസ്ത്യന്‍ യുവതികള്‍ ലവ് ജിഹാദിന് ഇരയായെന്നും ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ചര്‍ച്ചയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് കെസിവൈഎമ്മിന്റെ വിശദീകരണം.

Next Story