‘എന്നെ സിപിഐഎം ചതിച്ചു’; പാര്‍ട്ടി വിമതനൊപ്പമാണെന്ന് ജോസ് വിഭാഗം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കൊച്ചി കോര്പറേഷന് പോണേക്കര 39-ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാവുമായ ധനേഷ് മാത്യു മാഞ്ഞൂരാനാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിപിഐഎം തന്നെ വഞ്ചിച്ചെന്നും ഡിവിഷനില്‍ തന്നെ തനിക്കെതിരെ മത്സരിക്കുന്ന ഇടപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം പി വി ഷാജിയെ ആണ് സഹായിക്കുന്നതെന്നും ഹൈക്കോടതി അഭിഭാഷകന് കുറ്റപ്പെടുത്തി. ഇടതുമുന്നണി ധാരണ പ്രകാരം പോണേക്കര ഉള്‍പ്പെടെ മൂന്ന് സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയിരുന്നത്. കേരള […]

സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കൊച്ചി കോര്പറേഷന് പോണേക്കര 39-ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാവുമായ ധനേഷ് മാത്യു മാഞ്ഞൂരാനാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിപിഐഎം തന്നെ വഞ്ചിച്ചെന്നും ഡിവിഷനില്‍ തന്നെ തനിക്കെതിരെ മത്സരിക്കുന്ന ഇടപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം പി വി ഷാജിയെ ആണ് സഹായിക്കുന്നതെന്നും ഹൈക്കോടതി അഭിഭാഷകന് കുറ്റപ്പെടുത്തി.

ഇടതുമുന്നണി ധാരണ പ്രകാരം പോണേക്കര ഉള്‍പ്പെടെ മൂന്ന് സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയിരുന്നത്. കേരള കോണ്‍ഗ്രസ് ധനേഷ് മാത്യു മാഞ്ഞൂരാന് സീറ്റ് കൊടുത്തു. നാല് വര്‍ഷം മുമ്പ് എറണാകുളം സെന്റ് തെരേസാസ് കോളേജിന് സമീപത്ത് വെച്ച് യുവതിയെ കടന്നുപിടിച്ചെന്ന കേസില്‍ ആരോപണവിധേയനാണ് ധനേഷ് മാത്യു മാഞ്ഞൂരാന്. ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തിലും ധനേഷ് മാഞ്ഞൂരാനെതിരെ ആരോപണങ്ങളുണ്ടായിരുന്നു.
മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥിയേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നതോടെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. സിപിഐഎം ജില്ലാ നേതൃത്വം ഇടപെട്ട് ധനേഷ് മാത്യുവിനെ പിന്‍വലിച്ച് മറ്റാരെയെങ്കിലും സ്താനാര്ത്ഥിയാക്കാന് കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. നിര്‍ദ്ദേശം തള്ളിയതോടെ ഇരുപാര്‍ട്ടികളും തമ്മില്‍ ഉടക്കിലായി. ഇതിനേത്തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റിയംഗമായ പി വി ഷാജിയെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിക്കുകയായിരുന്നു.