Top

‘ലൗ ജിഹാദ് യഥാര്‍ത്ഥ്യമാണ്; പ്രത്യേക ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു’; ജോസ് കെ മാണിയെ പിന്തുണച്ച് കെസിബിസി; ‘മതാന്തര പ്രണയത്തെ അല്ല എതിര്‍ക്കുന്നത്’

കേരളത്തില്‍ ലൗ ജിഹാദ് വിഷയം പരിശോധിക്കേണ്ടതാണെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെസിബിസി. ലൗ ജിഹാദ് ഒരു യാഥാര്‍ത്ഥ്യനമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ നയം വ്യക്തമാക്കണമെന്നും കെസിബിസി വക്താവ് ഫാ ജേക്കബ് പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു. ലൗ ജിഹാദ് എന്നത് വലിയൊരു സമൂഹത്തിന്റെ വേദനയാണ്. അതിനോട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഒരു പാര്‍ട്ടിയുടെ മുഖ്യആള്‍ പ്രതികരിച്ചിരിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ […]

29 March 2021 1:40 AM GMT

‘ലൗ ജിഹാദ് യഥാര്‍ത്ഥ്യമാണ്; പ്രത്യേക ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു’; ജോസ് കെ മാണിയെ പിന്തുണച്ച് കെസിബിസി; ‘മതാന്തര പ്രണയത്തെ അല്ല എതിര്‍ക്കുന്നത്’
X

കേരളത്തില്‍ ലൗ ജിഹാദ് വിഷയം പരിശോധിക്കേണ്ടതാണെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെസിബിസി. ലൗ ജിഹാദ് ഒരു യാഥാര്‍ത്ഥ്യനമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ നയം വ്യക്തമാക്കണമെന്നും കെസിബിസി വക്താവ് ഫാ ജേക്കബ് പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു.

ലൗ ജിഹാദ് എന്നത് വലിയൊരു സമൂഹത്തിന്റെ വേദനയാണ്. അതിനോട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഒരു പാര്‍ട്ടിയുടെ മുഖ്യആള്‍ പ്രതികരിച്ചിരിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലൗ ജിഹാദ് വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ഫാദര്‍ ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം.

ഫാദര്‍ ജേക്കബ് പാലക്കാപിള്ളിയുടെ വാക്കുകള്‍,

ഇത്തരം സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട് എന്നത് പച്ചയായിട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഒരു പെണ്‍കുട്ടിയുടെ കാല് പിടിച്ച് അമ്മ കരയുന്ന സീന്‍ ഇന്നും മനസ്സാക്ഷിയുള്ള ആരുടെയും മനസ്സില്‍ നിന്ന് പോവില്ല. ഒരു പെണ്‍കുട്ടിയെ, അല്ലെങ്കില്‍ ആണ്‍കുട്ടിയെ മസ്തിഷ്‌കഛാളനം നടത്തി, അവരെ ഒരു പ്രത്യേക മതവിഭാഗത്തിലേക്ക് ചേര്‍ത്ത് നിര്‍ത്ത തക്കവണ്ണം സാവകാശം അവരോട് പ്രണയം നടിച്ച് അവരുടെ വ്യക്തി സ്വാതന്ത്രവും മതസ്വാതന്ത്രവും നഷ്ടപ്പെടുത്തി മറ്റേതോ ഒരു അവസ്ഥയിലേക്ക് മാറിപ്പോവുന്ന രീതിയിലേക്ക് കൊണ്ടുപോവുന്ന പ്രക്രിയയെക്കുറിച്ചാണ് നമ്മള്‍ ആശങ്കപ്പെടുന്നത്.

ഇവിടെ സാധാരണയായി ഇതരമതസ്ഥര്‍ തമ്മില്‍ വിവാഹം കഴിക്കാറുണ്ട്. അതിനെക്കുറിച്ചല്ല പറയുന്നത്. ഒരു പ്രത്യേക വിഭാഗം ആളുകള്‍ വളരെ നിഗൂഢമായ ലക്ഷ്യത്തോടെ ഇത്തരം സ്‌നേഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതും ഒരു പ്രത്യേക മതത്തെ അവരിലേക്ക് അടിച്ചേല്‍പ്പിച്ച് ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് അവരെ മാറ്റുന്ന പക്രിയയെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്.

ആണ്‍കുട്ടികളെക്കുറിച്ചും നമുക്ക് ആശങ്കയുണ്ട്, കാരണം അവര്‍ മറ്റേതോ ഏജന്‍സിയുടെ ഇരയായിത്തീരുകയാണ്. ഏതൊക്കെയോ സംഘടനകള്‍ ഇത്തരം യുവാക്കളെ ഉപയോഗിച്ച് കൊണ്ട് അവരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടത്തുന്നുണ്ട്. ആ ആശങ്കയാണ് ഞങ്ങള്‍ പറയുന്നത്. അല്ലാതെ മതാന്തര പ്രണയത്തിനെതിരെയല്ല.

ഇങ്ങനെ ഇരയായ പെണ്‍കുട്ടികള്‍ പലരെയും കാണാതായിട്ടുണ്ട്. അവര്‍ മറ്റ് പല രാജ്യങ്ങളിലും എത്തപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കേരളത്തിലെ ജനങ്ങളുടെ ആശങ്കയാണ്. അത് ഏതെങ്കിലും മതത്തെക്കുറിച്ചല്ല പറയുന്നത്. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരുകള്‍ക്കും ഉണ്ട്. മുഖ്യമന്ത്രി ലൗ ജിഹാദ് വിവാദത്തെ എതിര്‍ക്കുന്നതിന് രാഷ്ട്രീയ അജണ്ടയുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. ‘ലൗവ് ജിഹാദ് ഇല്ല എന്നു പറയുന്നവര്‍. അതില്ലാത്ത ഒരു അവസ്ഥ കൂടി സൃഷ്ടിക്കാന്‍ ശ്രമിക്കണം. കേന്ദ്രമായാലും കേരളമായാലും,’ ഫാദര്‍ പറഞ്ഞു.

Next Story