Top

‘സുധാകരന്റേത് നാടന്‍ ശൈലി’; സുധാകരന്റെ മേല്‍ വെറുതെ കുതിര കയറുകയാണെന്ന് കെസി വേണുഗോപാല്‍

തിരുവനന്തപുരം: കെ സുധാകരന്‍ നടത്തിയ ജാതീയ പരാമര്‍ശത്തെ പിന്തുണച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സുധാകരന്റേത് നാടന്‍ പ്രയോഗം മാത്രമാണ്. എംഎം മണിയും ജി സുധാകരനും പലതും വിളിച്ച് പറഞ്ഞപ്പോള്‍ അതെല്ലാം നാടന്‍ പ്രയോഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഓര്‍ക്കണമെന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘വിവാദങ്ങള്‍ കുറയ്ക്കണമെന്നാണ് ഞാനടക്കമുള്ള ആളുകള്‍ സ്വയം പറയാറുള്ളത്. നാടന്‍ ഭാഷയുടെ ശൈലിയിലാണ് സുധാകരന്‍ അത് പറഞ്ഞിരിക്കുന്നത്. സുധാകരന്‍ പറഞ്ഞതിനെ വിമര്‍ശിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ എംഎം മണി അത്തരം പ്രയോഗങ്ങള്‍ നടത്തിയപ്പോള്‍ മുഖ്യമന്ത്രി […]

5 Feb 2021 2:38 AM GMT

‘സുധാകരന്റേത് നാടന്‍ ശൈലി’; സുധാകരന്റെ മേല്‍ വെറുതെ കുതിര കയറുകയാണെന്ന് കെസി വേണുഗോപാല്‍
X

തിരുവനന്തപുരം: കെ സുധാകരന്‍ നടത്തിയ ജാതീയ പരാമര്‍ശത്തെ പിന്തുണച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സുധാകരന്റേത് നാടന്‍ പ്രയോഗം മാത്രമാണ്. എംഎം മണിയും ജി സുധാകരനും പലതും വിളിച്ച് പറഞ്ഞപ്പോള്‍ അതെല്ലാം നാടന്‍ പ്രയോഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഓര്‍ക്കണമെന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘വിവാദങ്ങള്‍ കുറയ്ക്കണമെന്നാണ് ഞാനടക്കമുള്ള ആളുകള്‍ സ്വയം പറയാറുള്ളത്. നാടന്‍ ഭാഷയുടെ ശൈലിയിലാണ് സുധാകരന്‍ അത് പറഞ്ഞിരിക്കുന്നത്. സുധാകരന്‍ പറഞ്ഞതിനെ വിമര്‍ശിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ എംഎം മണി അത്തരം പ്രയോഗങ്ങള്‍ നടത്തിയപ്പോള്‍ മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കണം. ജി സുധാകരന്‍ പറഞ്ഞപ്പോള്‍ എന്താണ് പറഞ്ഞത്? അത് പ്രാസംഗിക ഭാഷ, നാടന്‍ ശൈലി എന്നൊക്കെയല്ലേ. സുധാകരന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൂടി സുധാകരന്റെ മേല്‍ കുതിരകയറാന്‍ നില്‍ക്കുകയാണ്’, കെസി വേണുഗോപാല്‍ പറഞ്ഞു.

സുധാകരന്റെ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ട് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. സുധാകരന്‍ നടത്തിയ ജാതീയ പരാമര്‍ശത്തില്‍ തന്റെ പ്രതികരണം മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്ന് വിശദീകരണവുമായി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരഭിപ്രായമില്ലെന്നും ചെന്നിത്തല പറഞ്ഞു.

‘ഇന്നലെ പത്രമാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഞാനൊരു പൊതു പ്രസ്താവന നടത്തിയതാണ്. ഈ വിവാദം ഇവിടെ അവസാനിക്കണം. സുധാകരന്‍ എത്രയോ വര്‍ഷമായി രാഷ്ട്രീയ രംഗത്തുള്ളയാളാണ്. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്കങ്ങനെ ഒരു അഭിപ്രായവുമില്ല. ഇന്നലെ ഞാന്‍ പറഞ്ഞതിനെ വേറെ രീതിയില്‍ ചിത്രീകരിച്ചതാണ്. സുധാകരനോട് ഞാന്‍ തന്നെ ഫോണില്‍ സംസാരിച്ച് അദ്ദേഹമെന്നോട് വളരെ വിശദമായി ഇക്കാര്യം പറഞ്ഞതാണ്. സുധാകരന്‍ അങ്ങനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഞാനൊരിക്കലും കരുതുന്നില്ല,’ ചെന്നിത്തല പറഞ്ഞു.

സുധാകരനെതിരെ നടത്തിയ പ്രതികരണത്തില്‍ ഷാനിമോള്‍ ഉസ്മാനും ഖേദം പ്രകടിപ്പിച്ചു. ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും സുധാകരനോട് ഫോണില്‍ പോലും സംസാരിക്കാതെ പ്രതികരിച്ചത് എന്റെ പിഴവാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും അരൂര്‍ ബൈ ഇലക്ഷനില്‍ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവാണ് സുധാകരനെന്നും തന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

Next Story

Popular Stories