
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളപതിപ്പാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പിന്‍വാതില്‍ നിയമനവിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേററിനുമുന്നില് സമരം ചെയ്യുന്നത് ചൂണ്ടിയായിരുന്നു കെസി വേണുഗോപാലിന്റെ താരതമ്യം. കര്‍ഷകരോട് മോദി സ്വീകരിക്കുന്ന അതേ സമീപനമാണ് ഉദ്യോഗാര്‍ഥികളോട് പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ കേരളത്തിലെ ചെറുപ്പക്കാരുടെ കണ്ണീരില്‍ മുങ്ങിമരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സീറ്റ് പങ്കുവെയ്ക്കുന്ന കാര്യത്തില്‍ മുന്നണി കൈക്കൊണ്ട നിലപാടും കെസി വേണുഗോപാല്‍ വ്യക്തമാക്കി. വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനദണ്ഡം. ജയസാധ്യതയുണ്ടെങ്കില്‍ ഗ്രൂപ്പ് നോക്കാതെ മത്സരിപ്പിക്കും. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചുവെന്ന് ഉറപ്പുവരുത്തും. നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഗ്രൂപ്പ് വീതംവെയ്പ്പുണ്ടാകില്ലെന്ന് രാഹുല്‍ ഗാന്ധിയ്ക്ക് ഉറപ്പുനല്‍കിയതായി കെസി വേണുഗോപല്‍ സൂചിപ്പിച്ചു. ആ വാക്ക് പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്നവര്‍ക്ക് സീറ്റില്ലെങ്കില്‍ അത് അവരെ മുന്‍കൂട്ടി അറിയിക്കണം. ഞാന്‍ മത്സരിച്ചാല്‍ അത് പാര്‍ട്ടിയ്ക്ക് മുതല്ക്കൂട്ടാകുമോ എന്ന കാര്യം ഓരോരുത്തരും സ്വയം വിലയിരുത്തണമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മാണി സി കാപ്പന്റെ യുഡിഎഫ്് പ്രവേശനവിഷയത്തിലും കെസി തന്റെ അഭിപ്രായം വ്യക്തമാക്കി. യുഡിഎഫിന് ജയസാധ്യതയുള്ള സ്ഥലമാണ് പാല. കെഎം മാണിയുടെ മരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് ജയിച്ചു എന്ന പറഞ്ഞാല്‍ അദ്ദേഹത്തിന് അവിടെ വ്യക്തമായ സ്വാധീനമുണ്ടെന്നാണ് അര്‍ത്ഥം. കാപ്പന്റെ സ്വാധീനം ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെസി കൂട്ടിച്ചേര്‍്ത്തു.