Top

8 തെരഞ്ഞെടുപ്പ്, 39 വര്‍ഷം ഒരേ മണ്ഡലത്തില്‍ വിജയം; ഇത്തവണ ഇല്ലെന്ന് കെസി ജോസഫ്

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫ്. കഴിഞ്ഞ 39 വര്‍ഷമായി ഇരിക്കൂറിനെ പ്രതിനിധീകരിച്ച് വിജയിച്ച കെസി ജോസഫ് പുതുതലമുറക്ക് അവസരം ലഭിക്കുകയെന്ന ഉദേശത്തിലാണ് മത്സരരംഗത്ത് നിന്നും മാറുന്നത്. ‘ഇരിക്കൂറില്‍ നിന്നും എട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എട്ടുതവണയും വിജയിച്ചു. ഇവി വരാന്‍ പോകുന്നത് ഒമ്പതാമത്തെ തെരഞ്ഞെടുപ്പാണ്. പുതുതലമുറക്ക് അസവരം ലഭിക്കുന്നതിന് വേണ്ടി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.’ കെസി ജോസഫ് പറഞ്ഞു. മാത്യഭൂമി ന്യൂസിനോടായിരുന്നു കെസി ജോസഫിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ […]

28 Jan 2021 9:52 PM GMT

8 തെരഞ്ഞെടുപ്പ്, 39 വര്‍ഷം ഒരേ മണ്ഡലത്തില്‍ വിജയം; ഇത്തവണ ഇല്ലെന്ന് കെസി ജോസഫ്
X

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫ്. കഴിഞ്ഞ 39 വര്‍ഷമായി ഇരിക്കൂറിനെ പ്രതിനിധീകരിച്ച് വിജയിച്ച കെസി ജോസഫ് പുതുതലമുറക്ക് അവസരം ലഭിക്കുകയെന്ന ഉദേശത്തിലാണ് മത്സരരംഗത്ത് നിന്നും മാറുന്നത്.

‘ഇരിക്കൂറില്‍ നിന്നും എട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എട്ടുതവണയും വിജയിച്ചു. ഇവി വരാന്‍ പോകുന്നത് ഒമ്പതാമത്തെ തെരഞ്ഞെടുപ്പാണ്. പുതുതലമുറക്ക് അസവരം ലഭിക്കുന്നതിന് വേണ്ടി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.’ കെസി ജോസഫ് പറഞ്ഞു. മാത്യഭൂമി ന്യൂസിനോടായിരുന്നു കെസി ജോസഫിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളില്‍ ഇരിക്കൂറില്‍ നിന്നും പുതുപ്പള്ളിയില്‍ നിന്നുമാണ് ഒരുമണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി ഒരാള്‍ വിജയിക്കുന്നതെന്നും പരാജയമറിയാതെ ജയിക്കാനായത് മണ്ഡലത്തിലെ ജനങ്ങളുടെ സ്‌നേഹം കൊണ്ടാണെന്നും കെസി ജോസഫ് പ്രതികരിച്ചു.

1982 ലാണ് കെസി ജോസഫ് ആദ്യമായി ഇരിക്കൂറില്‍ മത്സരിക്കുന്നത്. പതിനായിരത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പിന്നീടിതുവരെ കെസിയെ മണ്ഡലം കൈവിട്ടിട്ടില്ല. 2006 ല്‍ മാത്രമാണ് ഭൂരിപക്ഷം രണ്ടായിരത്തിലേക്ക് താഴ്ന്നത്. 1831 വോട്ടിനായിരുന്നു ജോസഫിന്റെ വിജയം.

Next Story