Top

‘അനുഭവ സമ്പന്നനാണ്’; വെല്ലുവിളികളെ അതിജീവിച്ച് പാര്‍ട്ടിയെ നയിക്കട്ടെയെന്ന് കെസി ജോസഫ്

കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ അതിനെയെല്ലാം അതിജീവിച്ച് കെ സുധാകരന് പാര്‍ട്ടിയെ നയിക്കാന്‍ കഴിയട്ടെയെന്ന് മുതിര്‍ന്ന നേതാവ് കെസി ജോസഫ്. എല്ലാവരേയും യോജിച്ച് കൊണ്ട് പോകാന്‍ കഴിയണം, ആരും ഗ്രൂപ്പിന് അധീതരല്ലെന്നും കെസി ജോസഫ് പറഞ്ഞു.കെ സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് കെസി ജോസഫിന്റെ പ്രതികരണം. കെസി ജോസഫിന്റെ പ്രതികരണം- കേരളത്തിലെ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ഈ സമയത്ത് വെല്ലുവിളി നേരിടാനും കോണ്‍ഗ്രസിന് കൂടുതല്‍ […]

8 Jun 2021 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അനുഭവ സമ്പന്നനാണ്’; വെല്ലുവിളികളെ അതിജീവിച്ച് പാര്‍ട്ടിയെ നയിക്കട്ടെയെന്ന് കെസി ജോസഫ്
X

കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ അതിനെയെല്ലാം അതിജീവിച്ച് കെ സുധാകരന് പാര്‍ട്ടിയെ നയിക്കാന്‍ കഴിയട്ടെയെന്ന് മുതിര്‍ന്ന നേതാവ് കെസി ജോസഫ്. എല്ലാവരേയും യോജിച്ച് കൊണ്ട് പോകാന്‍ കഴിയണം, ആരും ഗ്രൂപ്പിന് അധീതരല്ലെന്നും കെസി ജോസഫ് പറഞ്ഞു.കെ സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് കെസി ജോസഫിന്റെ പ്രതികരണം.

കെസി ജോസഫിന്റെ പ്രതികരണം-

കേരളത്തിലെ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ഈ സമയത്ത് വെല്ലുവിളി നേരിടാനും കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരാനും ഐക്യത്തോട് കൂടി എല്ലാവരേയും സഹകരിച്ച് മുന്നോട്ട് പോകാന്‍ സുധാകരന് കഴിയട്ടെ. എല്ലാ ആശംസകളും നേരുന്നു. അദ്ദേഹം പരിചയ സമ്പന്നനാണ് അനുഭവ സമ്പന്നമാണ്. കൂട്ടായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള മാര്‍ഗം. അദ്ദേഹത്തിന് കഴിയട്ടെ.

തീരുമാനം എടുത്ത് കഴിഞ്ഞാല്‍ അദ്ദേഹത്തിന് എല്ലാവരുടേയും സഹകരണം ഉണ്ടാവും. എല്ലാവരേയും യോജിപ്പിച്ച് കൊണ്ട്‌പോകാന്‍ കഴിയണം. ആരും ഗ്രൂപ്പിന് അധീതരല്ല. എല്ലാവരുടേയും സഹകരണം ഉണ്ടാവും.

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്

Next Story