Top

എട്ട് തവണ ജയിപ്പിച്ച ഇരിക്കൂറില്‍നിന്നും എന്തിന് മാറുന്നു?; കെസി ജോസഫ് തുറന്നുപറയുന്നു

കോട്ടയം: 40 വര്‍ഷത്തോളം യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന ഇരിക്കൂരില്‍ ഇക്കുറി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എട്ടുതവണ ഇവിടെനിന്നും ജയം മാത്രം നേടിയ മുതിര്‍ന്ന നേതാവ് കെസി ജോസഫ്. പാളയത്തിലെ പടയാണ് കെസി ജോസഫിനെ മാറ്റുന്നതിന് പിന്നിലെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ താന്‍ മണ്ഡലം വിടാന്‍ അതൊന്നുമല്ല കാരണമെന്ന് വ്യക്തമാക്കുകയാണ് കെസി ജോസഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മാറിനില്‍ക്കാന്‍ ആലോചിച്ചിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ‘എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മന്ത്രിയായ സമയത്ത് തുടങ്ങിവെച്ച ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ […]

20 Jan 2021 12:45 AM GMT

എട്ട് തവണ ജയിപ്പിച്ച ഇരിക്കൂറില്‍നിന്നും എന്തിന് മാറുന്നു?; കെസി ജോസഫ് തുറന്നുപറയുന്നു
X

കോട്ടയം: 40 വര്‍ഷത്തോളം യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന ഇരിക്കൂരില്‍ ഇക്കുറി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എട്ടുതവണ ഇവിടെനിന്നും ജയം മാത്രം നേടിയ മുതിര്‍ന്ന നേതാവ് കെസി ജോസഫ്. പാളയത്തിലെ പടയാണ് കെസി ജോസഫിനെ മാറ്റുന്നതിന് പിന്നിലെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ താന്‍ മണ്ഡലം വിടാന്‍ അതൊന്നുമല്ല കാരണമെന്ന് വ്യക്തമാക്കുകയാണ് കെസി ജോസഫ്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മാറിനില്‍ക്കാന്‍ ആലോചിച്ചിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ‘എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മന്ത്രിയായ സമയത്ത് തുടങ്ങിവെച്ച ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. ഇതി പുതയി മുഖങ്ങള്‍ വരട്ടെ’, അദ്ദേഹം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെസി ജോസഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇരിക്കൂറില്‍ നിന്ന് മടങ്ങുമ്പോള്‍ കൈവെള്ളയിലെ രേഖപോലെ തനിക്കെല്ലാം വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. ആഴത്തിലുള്ള വ്യക്തിബന്ധങ്ങളാണ് ഇരിക്കൂറിമായിട്ടുള്ളത്. മണ്ഡലം എക്കാലവും യുഡിഎഫിന്റെ ശക്തികേന്ദ്രമായി നിര്‍ത്താനായെന്നും കെ ജോസഫ് വ്യക്തമാക്കി.

കെസി ജോസഫ് എത്തിയതിന് പിന്നാലെ അതുവരെ ഇടത് കോട്ടയായിരുന്ന ഇരിക്കൂര്‍ വലത്തേക്ക് ചാഞ്ഞു. മണ്ഡലത്തില്‍ ഇതുവരെ കെസി ഒരു സ്ഥിരതാമസക്കാരനാക്കിയിട്ടില്ല. പകരം കോട്ടയത്തുനിന്നും ഇരിക്കൂരിലേക്ക് എന്നും മലബാര്‍ എക്‌സ്പ്രസില്‍ കയറി എത്തും. ഇങ്ങനെ എട്ടുതെരഞ്ഞെടുപ്പുകളിലാണ് ട്രെയിനിലെത്തുന്ന നേതാവിനെ ഇരിക്കൂര്‍ വിജയിപ്പിച്ചത്. കെസി ജോസഫിനെ പടിയിറക്കാന്‍ തന്നെ തീരുമാനിച്ച് ജനതാ പാര്‍ട്ടിക്കും കേരള കോണ്‍ഗ്രസ് ജോസഫിനും സിപിഐക്കുമെല്ലാം എല്‍ഡിഎഫ് സീറ്റ് നല്‍കി. എന്നാല്‍ ജോസഫിന്റെ ജനപ്രീതിക്ക് മുന്നില്‍ ഈ സ്ഥാനാര്‍ത്ഥികളെല്ലാം അപ്രസക്തരാവുകയായിരുന്നു.

1982ല്‍ എകെ ആന്റണിയാണ് കെസി ജോസഫിനെ ഇരിക്കൂറിലേക്ക് നിര്‍ദ്ദേശിച്ചത്. ഒരു പിടിയുമില്ലാത്ത സ്ഥലമായിരുന്നു ഇതെന്നും കെ സി ജോസഫ് ഓര്‍മ്മിക്കുന്നു. രണ്ടില ചിഹ്നത്തിലായിരുന്നു ആദ്യ മത്സരം. അന്നുമുതല്‍ ഇങ്ങോട്ട് മലബാര്‍ എക്‌സ്പ്രസില്‍ ഏറ്റവുമധികം യാത്രചെയ്തത് താനായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, പാര്‍ട്ടിക്കകത്തും ഗ്രൂപ്പിനകത്തും കെസിക്കെതിരെ പോര് മുറുകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story