‘ഉപദ്രവിക്കരുത്, പാവപ്പെട്ടവനാണ്, ജീവിക്കാന്‍ അനുവദിക്കണം’; ‘ചിലരോട്’ ഗണേഷ് കുമാറിന്റെ അഭ്യര്‍ഥന
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനംപുരം വിട്ട് കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിട്ടാണെന്ന് കെബി ഗണേഷ് കുമാര്‍. പത്തനാപുരത്ത് തന്നെ ഇത്തവണ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം മാറി മത്സരിക്കേണ്ട കാര്യമൊന്നും നിലവിലില്ല. ആര്‍ക്കോ വേണ്ടി ആരോ എഴുതുന്ന തിരക്കഥയാണിത്. ഇത്തരത്തില്‍ കഥ എഴുതുന്നവര്‍ക്ക് സിനിമയില്‍ ശ്രമിച്ചൂടെ. ഇടതു മുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് പടച്ച് വിടുന്നത്. വാര്‍ത്തകള്‍ സൃഷ്ടിച്ച് തന്നെ ഉപദ്രവിക്കരുതെന്നും, ജീവിക്കാന്‍ അനുവദിക്കണമെന്നും ഗണേഷ് കുമാര്‍ അഭ്യര്‍ഥിച്ചു. […]

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനംപുരം വിട്ട് കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിട്ടാണെന്ന് കെബി ഗണേഷ് കുമാര്‍. പത്തനാപുരത്ത് തന്നെ ഇത്തവണ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം മാറി മത്സരിക്കേണ്ട കാര്യമൊന്നും നിലവിലില്ല. ആര്‍ക്കോ വേണ്ടി ആരോ എഴുതുന്ന തിരക്കഥയാണിത്. ഇത്തരത്തില്‍ കഥ എഴുതുന്നവര്‍ക്ക് സിനിമയില്‍ ശ്രമിച്ചൂടെ. ഇടതു മുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് പടച്ച് വിടുന്നത്. വാര്‍ത്തകള്‍ സൃഷ്ടിച്ച് തന്നെ ഉപദ്രവിക്കരുതെന്നും, ജീവിക്കാന്‍ അനുവദിക്കണമെന്നും ഗണേഷ് കുമാര്‍ അഭ്യര്‍ഥിച്ചു. താന്‍ പത്തനാപുരത്ത് മത്സരിക്കണമെന്ന് അവിടിത്തുകാര് ആഗ്രഹിക്കുന്നു. അത് കൊണ്ട് തന്നെ ഇത്തവണയും തട്ടകം പത്തനാപുരം തന്നെയാണ്. തന്നോട് സ്നേഹമുള്ളവരാണ് ഇപ്പോള്‍ തന്നെ മണ്ഡലത്തില്‍ ചുവരെഴുത്ത് നടത്തിയതെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.