Top

പിപിഇ കിറ്റ് ധരിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തി കെ ബി ഗണേഷ് കുമാര്‍

പിപിഇ കിറ്റ് ഇട്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തി പത്തനാപുരം സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ ബി ഗണേഷ്‌കുമാര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം പത്തനാംപുരം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് മുന്നിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ പത്തുദിവസമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയത്. തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഇദ്ദേഹം. ഓണ്‍ലൈനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പറ്റുമെങ്കിലും നേരിട്ടെത്തി പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഗണേഷ് കുമാര്‍. ഗണേഷ് കുമാര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന […]

15 March 2021 3:06 AM GMT

പിപിഇ കിറ്റ് ധരിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തി കെ ബി ഗണേഷ് കുമാര്‍
X

പിപിഇ കിറ്റ് ഇട്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തി പത്തനാപുരം സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ ബി ഗണേഷ്‌കുമാര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം പത്തനാംപുരം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് മുന്നിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

കഴിഞ്ഞ പത്തുദിവസമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയത്. തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഇദ്ദേഹം. ഓണ്‍ലൈനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പറ്റുമെങ്കിലും നേരിട്ടെത്തി പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

ഗണേഷ് കുമാര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സാഹചര്യത്തില്‍ പിതാവ് ബാലകൃഷ്ണപിള്ള തന്നെ പ്രചാരണത്തിനിറങ്ങിയിരുന്നു. സീറ്റ് വിഭജനം തീരും മുമ്പേ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടയാളായിരുന്നു കെബി ഗണേഷ് കുമാര്‍. ഇതിനിടയിലാണ് ഇദ്ദേഹത്തിന് കൊവിഡ് പടിപെട്ടത്.

Next Story