‘വൈരാഗ്യം തീര്‍ക്കുകയാണ്’; സംഘര്‍ഷത്തില്‍ പ്രതികരിച്ച് കെബി ഗണേഷ്കുമാര്
തനിക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാര വേലകളാണ് ഇപ്പോള്‍ നടക്കുന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാന് നേതാക്കള്‍ തയ്യാറാവണമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യമാണ് ഇപ്പോള്‍ തീര്‍ക്കുന്നതെന്നും കെബി ഗണേഷ്കുമാര് ആരോപിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ചവറയില്‍ വെച്ച് ഗണേഷ്കുമാറിന്റെ വാഹനത്തിന് നേരെ അക്രമം നടന്നിരുന്നു. എംഎല്‍എയുടെ വാഹനവ്യൂഹം തടഞ്ഞ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിന്റെ ചില്ലുകള്‍ […]

തനിക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാര വേലകളാണ് ഇപ്പോള്‍ നടക്കുന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാന് നേതാക്കള്‍ തയ്യാറാവണമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യമാണ് ഇപ്പോള്‍ തീര്‍ക്കുന്നതെന്നും കെബി ഗണേഷ്കുമാര് ആരോപിച്ചു.
കഴിഞ്ഞ ദിവസം കൊല്ലം ചവറയില്‍ വെച്ച് ഗണേഷ്കുമാറിന്റെ വാഹനത്തിന് നേരെ അക്രമം നടന്നിരുന്നു. എംഎല്‍എയുടെ വാഹനവ്യൂഹം തടഞ്ഞ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗണേഷ് കുമാറിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്.
ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചിരുന്നു. ഇന്ന് പത്തനാപുരത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
- TAGS:
- KB Ganesh Kumar
- UDF