Top

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ കഴക്കൂട്ടത്ത് എസ്എസ് ലാലിനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: നേരത്തെ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ച മണ്ഡലമായിരുന്നു കഴക്കൂട്ടം. എന്നാല്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപി വലിയ മുന്നേറ്റം നടത്തി വരുന്ന മണ്ഡലത്തില്‍ ഇക്കുറി മണ്ഡലം പിടിക്കാന്‍ ഡോ. എസ്എസ് ലാലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ധനാണ് ഡോ എസ്എസ് ലാല്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു ലാല്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു ചെയര്‍മാനായിരുന്നു. ആ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുകയാണ്. ആരോഗ്യ വകുപ്പിലും […]

14 March 2021 6:29 AM GMT

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ കഴക്കൂട്ടത്ത് എസ്എസ് ലാലിനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്
X

തിരുവനന്തപുരം: നേരത്തെ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ച മണ്ഡലമായിരുന്നു കഴക്കൂട്ടം. എന്നാല്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപി വലിയ മുന്നേറ്റം നടത്തി വരുന്ന മണ്ഡലത്തില്‍ ഇക്കുറി മണ്ഡലം പിടിക്കാന്‍ ഡോ. എസ്എസ് ലാലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ധനാണ് ഡോ എസ്എസ് ലാല്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു ലാല്‍.

യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു ചെയര്‍മാനായിരുന്നു. ആ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുകയാണ്. ആരോഗ്യ വകുപ്പിലും ഐക്യരാഷ്ട്രസഭയിലുമായി മൂന്നര പതിറ്റാണ്ട് ഔദ്യോഗിക ജീവിതം നയിച്ചതിന് ശേഷമാണ് കഴക്കൂട്ടം മണ്ഡലത്തിലേക്ക് വരുന്നത്.

2016ല്‍ എല്‍ഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രന്‍ 7347 വോട്ടിനാണ് ബിജെപിയുടെ വി മുരളീധരനെ പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎല്‍എയായിരുന്ന എംഎ വാഹിദാണ് മൂന്നാം സ്ഥാനത്തേക്ക് പോയത്.

Next Story