Top

അരിതാ ബാബുവിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് ആരോപണം

കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ പോസ്റ്റര്‍ ഒട്ടിക്കവെയായിരുന്നു മര്‍ദ്ദനം. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കൃഷ്ണപുരം സ്വദേശികളാണ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബൈക്കിലെത്തിയ ചിലര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ഇവര്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ അരിത ബാബു ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മര്‍ദ്ദനത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

17 March 2021 4:33 AM GMT

അരിതാ ബാബുവിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് ആരോപണം
X

കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ പോസ്റ്റര്‍ ഒട്ടിക്കവെയായിരുന്നു മര്‍ദ്ദനം. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

കൃഷ്ണപുരം സ്വദേശികളാണ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബൈക്കിലെത്തിയ ചിലര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ഇവര്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ അരിത ബാബു ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

മര്‍ദ്ദനത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Next Story