‘സഹകരിച്ച് പോകാന്‍ കഴിയില്ല’; കായംകുളത്ത് കോണ്‍ഗ്രസിനെതിരെ ലീഗ് രംഗത്ത്
കായംകുളം നഗരസഭ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് അംഗത്തിന് വോട്ട് ചെയ്യാതെ ബിജെപി അംഗത്തിന് വോട്ട് ചെയ്ത കോണ്‍ഗ്രസ് നടപടി വിവാദത്തില്‍. യുഡിഎഫ് ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ട് തിരുത്തിയില്ലെങ്കില്‍ നഗരസഭയില്‍ യുഡിഎഫ് സംവിധാനം ഉണ്ടാവില്ലെന്ന് ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി. പൊതുമരാമത്ത് സ്ഥിരം സമിതിയില്‍ മുസ്ലീം ലീഗിനെ നവാസ് മുണ്ടകത്തില്‍ പരാജയപ്പെട്ടതോടെയാണ് ഭിന്നത ഉടലെടുത്തത്. ഏഴംഗ സമിതിയിലേക്ക് മൂന്നുപേരെ വിജയിപ്പിക്കാന്‍ ആവശ്യമായ അംഗബലമുണ്ടായിട്ടും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമെ വിജയിച്ചിരുന്നുള്ളു. നവാസിന് സ്വന്തം വോട്ട് […]

കായംകുളം നഗരസഭ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് അംഗത്തിന് വോട്ട് ചെയ്യാതെ ബിജെപി അംഗത്തിന് വോട്ട് ചെയ്ത കോണ്‍ഗ്രസ് നടപടി വിവാദത്തില്‍. യുഡിഎഫ് ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ട് തിരുത്തിയില്ലെങ്കില്‍ നഗരസഭയില്‍ യുഡിഎഫ് സംവിധാനം ഉണ്ടാവില്ലെന്ന് ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പൊതുമരാമത്ത് സ്ഥിരം സമിതിയില്‍ മുസ്ലീം ലീഗിനെ നവാസ് മുണ്ടകത്തില്‍ പരാജയപ്പെട്ടതോടെയാണ് ഭിന്നത ഉടലെടുത്തത്. ഏഴംഗ സമിതിയിലേക്ക് മൂന്നുപേരെ വിജയിപ്പിക്കാന്‍ ആവശ്യമായ അംഗബലമുണ്ടായിട്ടും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമെ വിജയിച്ചിരുന്നുള്ളു.
നവാസിന് സ്വന്തം വോട്ട് മാത്രമാണ് ലഭിച്ചത്. ഒറ്റക്ക് നിന്നിരുന്നെങ്കില്‍ തങ്ങളുടെ മൂന്ന് വോട്ടും നവാസിന് ലഭിക്കുമായിരുന്നുവെന്ന് ലീഗ് പറയുന്നു. 22 പേരുടെ പിന്‍ബലമുള്ള എല്‍ഡിഎഫ് നാല് പേരെ വിജയിപ്പിച്ചു. എന്നാല്‍ 17 അംഗങ്ങളുള്ള യുഡിഎഫ് രണ്ട് പേരെ മാത്രമാണ് വിജയിപ്പിച്ചത്. ഇതോടെയാണ് ഭിന്നത ഉടലെടുത്തത്.
ബിജെപി പ്രതിനിധിയെ വിജയിപ്പിക്കാനുണ്ടാക്കിയ ഈ ധാരണ അവസാനിപ്പിച്ചില്ലെങ്കില്‍ സഹകരിച്ച് പേകാന്‍ കഴിയില്ലെന്ന് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എ ഇര്‍ഷാദ് കുറ്റപ്പെടുത്തി.
- TAGS:
- Kayamkulam
- Muslim League