‘സ്ത്രീകളോട് പ്രക്ഷോഭത്തില്‍ പങ്കെടുക്കേണ്ടെന്ന് പറയാന്‍ ഒരു പുരുഷനും അധികാരമില്ല’; സ്ത്രീകള്‍ മടങ്ങണമെന്നുള്ള സുപ്രീംകോടതി പരാമര്‍ശത്തിനെതിരെ കവിത കൃഷ്ണന്
ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭത്തില്‍ നിന്നും സ്ത്രീകള്‍ മടങ്ങണമെന്നുള്ള സുപ്രീംകോടതിയുടെ പരാമര്‍ശത്തിനെതിരെ സിപിഐഎംഎല്ഡ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്. വനിതാ കാര്‍ഷിക ദിനമായ ജനുവരി 18ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ സമരം ചെയുന്ന സ്ത്രീകള്‍ക്കൊപ്പം ചേരും. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പുരുഷനും അധികാരമില്ലെന്നും കവിത കൃഷ്ണന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. ‘വനിതാ കാര്‍ഷിക ദിനമായ ജനുവരി 18ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ സമരം ചെയുന്ന സ്ത്രീകള്‍ക്കൊപ്പം ചേരും. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പുരുഷനും അധികാരമില്ല. […]

ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭത്തില്‍ നിന്നും സ്ത്രീകള്‍ മടങ്ങണമെന്നുള്ള സുപ്രീംകോടതിയുടെ പരാമര്‍ശത്തിനെതിരെ സിപിഐഎംഎല്ഡ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്. വനിതാ കാര്‍ഷിക ദിനമായ ജനുവരി 18ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ സമരം ചെയുന്ന സ്ത്രീകള്‍ക്കൊപ്പം ചേരും. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പുരുഷനും അധികാരമില്ലെന്നും കവിത കൃഷ്ണന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘വനിതാ കാര്‍ഷിക ദിനമായ ജനുവരി 18ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ സമരം ചെയുന്ന സ്ത്രീകള്‍ക്കൊപ്പം ചേരും. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പുരുഷനും അധികാരമില്ല. സ്വന്തം ഇഷ്ടത്തിന് എതിരായി തന്നെത്തന്നെ പണയം വെക്കേണ്ടി വന്ന ദ്രൗപദിയെ ഇവിടെ ഞാന്‍ ഓര്‍ത്തുപോകുന്നു. സുപ്രീം കോടതിയിലെ ഒരു വിദഗ്ധ സമിതിക്കും സ്ത്രീകള്‍ എവിടെ പോകണമെന്നോ എപ്പോള്‍ പോകണമെന്നോ പറയാന്‍ അവകാശമില്ല’, കവിത കൃഷ്ണന് പറഞ്ഞു.
സ്ത്രീകള്‍ സമരങ്ങളിലും നിരത്തുകളിലും ഉണ്ട്, എന്നിട്ടും സ്ത്രീകളോട് സമരങ്ങളില്‍ നിന്ന് മാറി നില്ക്കാന് ആവശ്യപ്പെടുന്നത് കഠിനമായ ശൈത്യം മൂലമുള്ള അവരുടെ അസൗകര്യങ്ങളെയോ സുരക്ഷയെയോ കരുതിയല്ല. കാരണം ഇതിലും കഠിനമായ തണുപ്പുള്ള പാടങ്ങളിലാണ് സ്ത്രീകള്‍ പണിയെടുക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘ഇതെല്ലാം സ്ത്രീകളുടെ മേലുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ്. ഇതെല്ലാം കേട്ടാല്‍ സ്ത്രീകളുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവര്‍ക്കറിയാത്തതു പോലെയോ, പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളെ തണുപ്പ് സഹിക്കുമെന്നോ തോന്നും’, കവിത കൃഷ്ണന് പറഞ്ഞു.
സ്ത്രീകളും, കുട്ടികളും മുതിര്‍ന്നവരും സമരത്തില്‍ നിന്നും മാറി നില്ക്കുമ്പോള് അക്രമകരമായ സമരം എന്ന പേരില്‍ സമരത്തെ അടിച്ചോടിക്കാനോ അടിച്ചമര്‍ത്താനോ എളുപ്പത്തില്‍ സാധിക്കുമല്ലോ എന്ന് പറഞ്ഞാണ് കവിത കൃഷ്ണന് തന്റെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കാര്ഷികഭേദഗതി നിയമം സുപ്രീംകോടതി സ്റ്റേ ചെയ്യവെയായിരുന്നു സ്ത്രീകള്‍ പ്രക്ഷോഭത്തില്‍നിന്നും മടങ്ങണമെന്ന് സുപ്രീംകോടതി പറഞ്ഞത്. കര്‍ഷക സമരം പരിഹരിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചുകൊണ്ടാണ് നിയമം സ്റ്റേ ചെയ്തത്. എച്ച് എസ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ധന് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.