കതിരൂര്‍ മനോജ് വധകേസ്: യുഎപിഎ ചോദ്യം ചെയ്ത് കൊണ്ടുള്ള ജയരാജന്റെ ഹരജി തള്ളി
കതിരൂര്‍ മനോജ് വധകേസില്‍ പി ജയരാജന്റെ ഹരജി തള്ളി ഹൈക്കോടതി. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാണ് ജയരാജന്. സിബിഐ ആണ് പി ജയരാജനെതിരെ യുഎപി.എ ചുമത്തിയത്. കേസിലെ മുഖ്യ ആസൂത്രകന്‍ പി ജയരാജനാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആണ് കതിരൂര്‍ മനോജ് വധം. 2014 സപ്തംബര്‍ ഒന്നിനാണ് […]

കതിരൂര്‍ മനോജ് വധകേസില്‍ പി ജയരാജന്റെ ഹരജി തള്ളി ഹൈക്കോടതി. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.
കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാണ് ജയരാജന്. സിബിഐ ആണ് പി ജയരാജനെതിരെ യുഎപി.എ ചുമത്തിയത്. കേസിലെ മുഖ്യ ആസൂത്രകന്‍ പി ജയരാജനാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആണ് കതിരൂര്‍ മനോജ് വധം. 2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്.
40 വയസ്സായിരുന്നു മനോജിന്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു പ്രതികള്‍ ചെയ്തത്. കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെയാണ് യുഎപിഎ അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റം ചുമത്തിയത്.
- TAGS:
- P Jayarajan