ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ ശാശ്വതപരിഹാരം വേണം; സര്‍ക്കാരിനോട് ഐഎന്‍എല്‍
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐഎന്‍എല്‍. മുസ്ലീം വിഭാഗം നിലവില്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ഹനിക്കാന്‍ പാടില്ലെന്നും പിന്നാക്ക ക്ഷേപ പദ്ധതിയും മതമൈത്രിയും തമ്മില്‍ കൂട്ടികുഴക്കരുതെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. ‘സ്കോളര്‍ഷിപ്പ് അനുപാതം വീതം വെയ്പായാണ് കോടതി കണ്ടത്’; ബോധ്യപ്പെടുത്തുന്നതില്‍ പിശകുപറ്റിയോ എന്ന് പരിശോധിക്കണം: പാലൊളി മുഹമ്മദ് കുട്ടി ‘വളരെ പ്രായോഗികമായി കേരളത്തിന്റെ സാമൂഹിക ഘടന മനസിലാക്കി കൊണ്ട് മതസൗഹാര്‍ദം തകര്‍ക്കാത്ത വിധത്തില്‍ ഒരു ഫോര്‍മുലയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതില്‍ ഏതെങ്കിലും […]
18 July 2021 12:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐഎന്‍എല്‍. മുസ്ലീം വിഭാഗം നിലവില്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ഹനിക്കാന്‍ പാടില്ലെന്നും പിന്നാക്ക ക്ഷേപ പദ്ധതിയും മതമൈത്രിയും തമ്മില്‍ കൂട്ടികുഴക്കരുതെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
‘വളരെ പ്രായോഗികമായി കേരളത്തിന്റെ സാമൂഹിക ഘടന മനസിലാക്കി കൊണ്ട് മതസൗഹാര്‍ദം തകര്‍ക്കാത്ത വിധത്തില്‍ ഒരു ഫോര്‍മുലയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതില്‍ ഏതെങ്കിലും ജനവിഭാഗത്തോട് കൂടുതല്‍ വിവേചനം കാട്ടണമെന്നോ ചരിത്ര പശ്ചാത്തലം മറക്കണമെന്നോ പറയുന്നില്ല. സര്‍ക്കാര്‍ ശാശ്വത പരിഹാരത്തിലേക്ക് പോകും. അതിന്റെ പേര് പറഞ്ഞ് ധ്രുവീകരണത്തിന് ശ്രമിക്കാന്‍ കഴിയില്ല’ എന്നായിരുന്നു കാസിം ഇരിക്കൂറിന്റെ പ്രതികരണം.
ജസ്റ്റിസ് കോശി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും ഐഎന്‍എല്‍ വ്യക്തമാക്കി.
വിഷയത്തില്‍ കോണ്‍ഗ്രസ് പരസ്യപ്രസ്താവനകള്‍ വിലക്കിയിരിക്കുകയാണ്. നിലപാട് അന്തിമമാക്കുന്നത് വരെ വിഷയത്തിന്മേലുള്ള ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കരുത് എന്ന് വക്താക്കള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന് രണ്ടിടങ്ങളിലായി രണ്ട് നിലപാടായിരുന്നു പറഞ്ഞത്. സര്‍ക്കാര്‍ തിരുമാനത്തിന്റെ പേരില്‍ ഒരു സമുദായത്തിനും നഷ്ടം ഉണ്ടായിട്ട് ഇല്ലെന്ന് പറഞ്ഞ് വിഡി സതീശന് മണിക്കൂര്‍ക്ക് ഉള്ളില്‍ നിലപാട് മാറ്റി. മുസ്ലിം ലീഗ് നേതാക്കള്‍ പ്രതിഷേധമായി രംഗത്ത് എത്തിയതോടെയാണ് സതീഷന് നിലപാട് മാറ്റിയത്. വിഷയത്തില്‍ ലീഗ് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സതീശന് മലക്കം മറിഞ്ഞത്. ന്യൂനപക്ഷ സ്ക്കോളര്‍ഷിപ്പില്‍ നഷ്ടമൊണ്ടായെന്ന് തിരുത്തുകയായിരുന്നു. യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ഭാഗികമായി മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത് എന്ന പറഞ്ഞ സതീശന് തന്റെ അഭിപ്രായം മനസ്സിലാകാതെയാണ് ലീഗിന്റെ പ്രതികരണം എന്നും കൂട്ടി ചേര്‍ക്കുകയായിരുന്നു.
എന്നാല്‍ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യുമ്പോഴും തല്ക്കാലം നിയമനടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം എന്നാണ് റിപ്പോര്‍ട്ട്.
- TAGS:
- INL
- Minority Scholarship