സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചടക്കാന്‍ കാസിം പക്ഷം; തടഞ്ഞ് ഒരുപറ്റം പ്രവര്‍ത്തകര്‍, സംഘര്‍ഷം
കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ സംഘർഷം. ഓഫീസ് കയ്യേറാന്‍ ശ്രമവുമായി കാസിം പക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വിമതരുടെ നീക്കം തടയാന്‍ വഹാബ് വിഭാഗത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവർത്തകരും കൂട്ടമായി എത്തി. ഇതോടെ സംഭവസ്ഥലത്ത് സംഘർഷാന്തരീക്ഷം രൂപപ്പെടുകയായിരുന്നു. കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികളാണ് കാസിം പക്ഷത്തെ തടയാന്‍ എത്തിയത്. ഐഎന്‍എല്‍ പിളർപ്പിന് പിന്നാലയാണ് വിമത വിഭാഗത്തിന്‍റെ പുതിയ നീക്കം. പിളർപ്പോടെ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന സെക്രട്ടറിമാരിലൊരാളായ […]
25 July 2021 5:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ സംഘർഷം. ഓഫീസ് കയ്യേറാന്‍ ശ്രമവുമായി കാസിം പക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വിമതരുടെ നീക്കം തടയാന്‍ വഹാബ് വിഭാഗത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവർത്തകരും കൂട്ടമായി എത്തി. ഇതോടെ സംഭവസ്ഥലത്ത് സംഘർഷാന്തരീക്ഷം രൂപപ്പെടുകയായിരുന്നു. കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികളാണ് കാസിം പക്ഷത്തെ തടയാന്‍ എത്തിയത്.
ഐഎന്‍എല്‍ പിളർപ്പിന് പിന്നാലയാണ് വിമത വിഭാഗത്തിന്‍റെ പുതിയ നീക്കം.
പിളർപ്പോടെ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന സെക്രട്ടറിമാരിലൊരാളായ നാസര്‍ കോയ തങ്ങള്‍ക്കാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. എ.പി അബ്ദുള്‍ വഹാബാണ് ഇക്കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അഡ്വ. ഒ.കെ തങ്ങള്‍, എച്ച് മുഹമ്മദ് അലി, ഒപിഐ കോയ എന്നിവരടങ്ങുന്ന മുന്നംഗ സമിതി കൊച്ചിയില്‍ നടന്ന യോഗത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ അന്വേഷിക്കുമെന്നും എ.പി അബ്ദുള്‍ വഹാബ് വ്യക്തമാക്കി. ഉടന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരാനും തീരുമാനമായിട്ടുണ്ട്.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കാസിം ഇരിക്കൂറും വിഭാഗവും പ്രത്യേകം യോഗം വിളിച്ചുചേര്‍ക്കുമെന്നും സൂചനയുണ്ട്. പിഎസ്സി ബോര്‍ഡ് അംഗ വിവാദം, സ്റ്റാഫ് നിയമനം, ലീഗ് അബ്ദുള്‍ വഹാബ് എംപിയുടെ കൈയ്യില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയ സംഭവം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ഐഎന്‍എലിനുള്ളില്‍ വലിയ പ്രതിസന്ധികള്‍ സമീപകാലത്ത് രൂപപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ പിളര്‍പ്പിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് കൊച്ചിയിലെ യോഗത്തിലുണ്ടായ തമ്മില്‍ത്തല്ലെന്നാണ് സൂചന. വഹാബ് വിഭാഗം വിളിച്ചിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ സമാന പ്രശ്‌നങ്ങളുണ്ടായേക്കും.
പിളര്‍പ്പ് ഇടതുമുന്നണിയിലും പ്രശ്‌നങ്ങളുണ്ടാക്കിയേക്കും. ഏത് വിഭാഗത്തെ സ്വീകരിക്കണമെന്നത് സംബന്ധിച്ച തീരുമാനം എല്‍ഡിഎഫിന് തലവേദനയാകുമെന്നും തീര്‍ച്ച. മന്ത്രിയെ പിന്‍വലിക്കുകയെന്നത് പിണറായി സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കുന്ന കാര്യമാണ്. കരുതലോടു കൂടി മാത്രമെ സിപിഐഎം തീരുമാനങ്ങളെടുക്കുകയുള്ളുവെന്നാണ് സൂചന. പ്രശ്‌ന പരിഹരിക്കാന്‍ സിപിഐഎം നേതൃത്വം ഇടപെടാനും സാധ്യതയില്ല. കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണ് മന്ത്രിയെന്നതും ഇടതുമുന്നണിയില്‍ പ്രതിസന്ധിയുണ്ടാക്കും.
- TAGS:
- INL
- kasim irikkoor