Top

ജോ ബൈഡന്റെ ടീമിലേക്ക് ‘കശ്മീരി പെണ്‍കുട്ടി’

പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ഡിജിറ്റല്‍ ടീമിലേക്ക് കശ്മീര്‍ വംശജയായ പെണ്‍കുട്ടി. ഐശ ഷാ എന്ന പെണ്‍കുട്ടിയാണ് വൈറ്റ് ഹൗസിലെ ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് ്‌തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കശ്മീരില്‍ ജനിച്ച ഐശ ലൂസിയാനയിലാണ് പഠിച്ചതും വളര്‍ന്നതും. നേരത്തെ ബൈഡന്റെയും കമലാ ഹാരിസിന്റെയും തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജരായിരുന്നു ഐശ. വൈസ് പ്രസിഡന്റായ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ തെരഞ്ഞെടുത്തതിനു പുറമെ ഔദ്യോഗിക പദവികളിലേക്ക് മറ്റു ഇന്ത്യന്‍ വംശജരെയും ജോ ബൈഡന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ജോ ബൈഡന്റെ […]

29 Dec 2020 12:31 AM GMT

ജോ ബൈഡന്റെ ടീമിലേക്ക് ‘കശ്മീരി പെണ്‍കുട്ടി’
X

പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ഡിജിറ്റല്‍ ടീമിലേക്ക് കശ്മീര്‍ വംശജയായ പെണ്‍കുട്ടി. ഐശ ഷാ എന്ന പെണ്‍കുട്ടിയാണ് വൈറ്റ് ഹൗസിലെ ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് ്‌തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കശ്മീരില്‍ ജനിച്ച ഐശ ലൂസിയാനയിലാണ് പഠിച്ചതും വളര്‍ന്നതും. നേരത്തെ ബൈഡന്റെയും കമലാ ഹാരിസിന്റെയും തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജരായിരുന്നു ഐശ.

വൈസ് പ്രസിഡന്റായ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ തെരഞ്ഞെടുത്തതിനു പുറമെ ഔദ്യോഗിക പദവികളിലേക്ക് മറ്റു ഇന്ത്യന്‍ വംശജരെയും ജോ ബൈഡന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ജോ ബൈഡന്റെ കൊവിഡ് പ്രതിരോധത്തിനുള്ള ദൗത്യ സേനയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ഡോ. വിവേക് മൂര്‍ത്തിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഒപ്പം ഓഫീസ് മാനേജ്‌മെന്റ് ആന്റ് ബജറ്റ് സെക്രട്ടറിയായി നീര ടാന്‍ഡനെ നിയമിച്ചു.

ജനുവരി 20 നാണ് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ഒപ്പം കമലാ ഹാരിസും വൈസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കും. അമേരിക്കയുടെ ചരിചത്രത്തിലാദ്യമായാണ് ഒരു വനിത വൈസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്. ഏഷ്യന്‍ വംശജയായ വനിത വൈസ് പ്രസിഡന്റാവുന്നത് മറ്റൊരു നേട്ടവും.

Next Story