കസവ് മുണ്ടുടുത്ത് മലയാളിയായി പുതിയ കേന്ദ്ര മന്ത്രി; യുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
ആദ്യമന്ത്രിസഭാ യോഗത്തില്‍ മുണ്ടുടുത്തെത്തി മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ പുതിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മലയാളി ശൈലിയില്‍ കസവുമുണ്ടുടുത്താണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയില്‍ പരിഗണക്കപ്പെട്ട ഏക മലയാളി കൂടിയാണ് ഇലക്ട്രോണിക്ക്, ഐ ടി നൈപുണി വികസനം എന്നീ വകുപ്പുകളുടെ ചുമതലയേറ്റെടുത്ത രാജീവ് ചന്ദ്രശേഖര്‍. അതേസമയം രാജീവ് ചന്ദ്രശേഖറിനെ സഹമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതുള്‍പ്പെടെ കേരളത്തില്‍ നിന്നുമുള്ള പുതിയ ആരെയും ഗവര്‍ണര്‍, മന്ത്രി പദങ്ങളിലേക്ക് പരിഗണിക്കാതിരുന്നതില്‍ ബിജെപി കേരള ഘടകത്തിന് കടുത്ത […]
8 July 2021 8:57 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആദ്യമന്ത്രിസഭാ യോഗത്തില്‍ മുണ്ടുടുത്തെത്തി മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ പുതിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മലയാളി ശൈലിയില്‍ കസവുമുണ്ടുടുത്താണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയില്‍ പരിഗണക്കപ്പെട്ട ഏക മലയാളി കൂടിയാണ് ഇലക്ട്രോണിക്ക്, ഐ ടി നൈപുണി വികസനം എന്നീ വകുപ്പുകളുടെ ചുമതലയേറ്റെടുത്ത രാജീവ് ചന്ദ്രശേഖര്‍.
അതേസമയം രാജീവ് ചന്ദ്രശേഖറിനെ സഹമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതുള്‍പ്പെടെ കേരളത്തില്‍ നിന്നുമുള്ള പുതിയ ആരെയും ഗവര്‍ണര്‍, മന്ത്രി പദങ്ങളിലേക്ക് പരിഗണിക്കാതിരുന്നതില്‍ ബിജെപി കേരള ഘടകത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്ര ശേഖറിനെ പരിഗണിച്ചതും കുമ്മനം ഉള്‍പ്പെടെയുള്ള നേതാക്കളെ പരിഗണിക്കാതിരുന്നതുമാണ് കേരള ഘടകത്തിന് ക്ഷീണമുണ്ടാക്കിയത്.
മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ വീണ്ടും ഗവര്‍ണറായി പരിഗണിക്കാത്തതിലെ അതൃപ്തിയാണ് പ്രധാനം. പിഎസ് ശ്രീധരന്‍പിള്ളയെ ഗോവയിലേക്ക് മാറ്റിയപ്പോള്‍ കുമ്മനത്തെ വീണ്ടും പരിഗണിക്കാമായിരുന്നു എന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ പൊതുവികാരം. ഇതോടൊപ്പമാണ് രാജീവ് ചന്ദ്രശേഖറിന് പരിഗണന ലഭിക്കുന്നതും വിഷയമാവുന്നത്. കേരളത്തില്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ചാനലിന്റെ ഉടമയാണ് അദ്ദേഹമെന്നതും അതൃപ്തി ശക്തമാക്കുന്നു. വി മുരളീധരനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ ശ്രമിച്ചയാളാണ് രാജീവ് ചന്ദ്രശേഖറെന്ന പൊതു വിലയിരുത്തലും അദ്ദേഹത്തിനെതിരെ സംസ്ഥാന ഘടകത്തിനുണ്ട്.
ബിജെപിക്കുണ്ടായിരുന്ന പ്രതീക്ഷ തകര്‍ക്കുന്ന പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് സര്‍വേയില്‍ നടത്തിയ ചാനലാണ് രാജീവ് ചന്ദ്രശേഖരിന്റെത്. ഇതെല്ലാം ചന്ദ്രശേഖറിന്റെ അറിവോടെയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും വ്യക്തിപരമായി തകര്‍ക്കാനും ചാനല്‍ ശ്രമിച്ചെന്നും വിഷയത്തില്‍ ഒരു സംസ്ഥാന നേതാവ് പ്രതികരിച്ചതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, രാജീവിന്റെ സ്ഥാനലബ്ധിയില്‍ സന്തോഷിക്കുന്നവരും ബിജെപിയിലുണ്ട്. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സര്‍ക്കാര്‍ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി നല്‍കിയെന്ന ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിന് ഉദാഹരണമാണ്. എന്നാല്‍ ചന്ദ്രശേഖറിന്റെ സ്ഥാനലബ്ധിയിലുള്ള കേരളത്തില്‍ നിന്നുള്ളവരുടെ അതൃപ്തി ഈ പോസ്റ്റിന് താഴെയുള്ള കമന്റുകളിലും വ്യക്തമാണ്.
ALSO READ: സ്ഥിതി അനുകൂലമായാല്‍ സ്കൂള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി