കാസര്‍കോട് ആള്‍ക്കൂട്ടകൊല പൊലീസ് സാന്നിധ്യത്തില്‍; സിസിടിവി ദൃശ്യങ്ങള്‍
കാസര്‍കോട് നഗരത്തിലെ ആള്‍ക്കൂട്ടക്കൊല പൊലീസ് സാന്നിധ്യത്തില്‍. ഇന്നലെ കൊല്ലപ്പെട്ട റഫീഖ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായത് പൊലീസ് സാന്നിധ്യത്തിലെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. റഫീഖിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ആശുപത്രിയുടെ പരിസരത്തേക്ക് ആള്‍ക്കൂട്ടം തള്ളിക്കൊണ്ടു വരുന്നതിന്റെ കൂട്ടത്തിലാണ് രണ്ടു പൊലീസുകാരുള്ളത്. ചെമ്മാട് സ്വദേശികാരനായ റഫീഖ് കഴിഞ്ഞ ദിവസം ഉച്ചയോട് കൂടിയായിരുന്നു ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. അതേസമയം പൊലീസ് കേസെടുത്തിരിക്കുന്നത് അസ്വാഭാവിക മരണത്തിന് മാത്രമാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമായാല്‍ മാത്രമെ കൊലപാതകത്തിന് കേസെടുക്കാനാവൂ എന്നാണ് […]

കാസര്‍കോട് നഗരത്തിലെ ആള്‍ക്കൂട്ടക്കൊല പൊലീസ് സാന്നിധ്യത്തില്‍. ഇന്നലെ കൊല്ലപ്പെട്ട റഫീഖ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായത് പൊലീസ് സാന്നിധ്യത്തിലെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. റഫീഖിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ആശുപത്രിയുടെ പരിസരത്തേക്ക് ആള്‍ക്കൂട്ടം തള്ളിക്കൊണ്ടു വരുന്നതിന്റെ കൂട്ടത്തിലാണ് രണ്ടു പൊലീസുകാരുള്ളത്.
ചെമ്മാട് സ്വദേശികാരനായ റഫീഖ് കഴിഞ്ഞ ദിവസം ഉച്ചയോട് കൂടിയായിരുന്നു ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. അതേസമയം പൊലീസ് കേസെടുത്തിരിക്കുന്നത് അസ്വാഭാവിക മരണത്തിന് മാത്രമാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമായാല്‍ മാത്രമെ കൊലപാതകത്തിന് കേസെടുക്കാനാവൂ എന്നാണ് പൊലീസ് നിലപാട്.
സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. കറുന്തക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയ യുവതിയെയാണ് ഇയാള്‍ ശല്യപ്പെടുത്തി പറയിപ്പെടുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് റഫീഖ് ഇറങ്ങിയോടി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം വരെ ഓടി കുഴഞ്ഞുവീഴുകയായിരുന്നു.
സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് റഫീഖിനെ പിടിച്ചുതള്ളുന്ന ചിലരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മരിച്ചയാളുടെ ബന്ധുവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.അതേസമയം ശല്യപ്പെടുത്തി എന്ന് പറയുന്ന യുവതിയുടെ പരാതിയില്‍ മരിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
- TAGS:
- Kasargod
- Mob Violence