വൈക്കം സീറ്റ് വിട്ടു നല്‍കിയില്ല; സ്വന്തം സീറ്റാണെങ്കില്‍ എല്‍ജെപിക്കും; തൃക്കരിപ്പൂരില്‍ ഒറ്റക്ക് മത്സരിക്കാന്‍ സിപിഐ
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സിപിഐ.വൈക്കത്തെ അഞ്ചാം വാര്‍ഡ് സംബന്ധിച്ച തര്‍ക്കമാണ് ഒറ്റക്ക് മത്സരിക്കുകയെന്ന തീരുമാനത്തിലേക്കെത്തിച്ചത്. 21 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് വൈക്കം. വൈക്കം സീറ്റിന്മേല് സിപിഐ ആവശ്യം ഉയര്‍ത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതിന് പുറമേ കഴിഞ്ഞ തവണ മത്സരിച്ച ഏഴാം വാര്ഡിന്മേലാണ് സിപിഐ ആവശ്യം ഉയര്‍ത്തിയത്. എന്നാല്‍ ഈ സീറ്റ് സിപിഐഎം ലോക് താന്ത്രിക് ജനതാദളിന് വിട്ടുകൊടുത്തിരുന്നു. ഇതോടെ സിപിഐ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോവുകയായിരുന്നു. സിപിഐയുടെ സീറ്റ് കൂടിയാലോചനയില്ലാതെ ലോക് താന്ത്രിക് […]

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സിപിഐ.വൈക്കത്തെ അഞ്ചാം വാര്‍ഡ് സംബന്ധിച്ച തര്‍ക്കമാണ് ഒറ്റക്ക് മത്സരിക്കുകയെന്ന തീരുമാനത്തിലേക്കെത്തിച്ചത്. 21 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് വൈക്കം. വൈക്കം സീറ്റിന്മേല് സിപിഐ ആവശ്യം ഉയര്‍ത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
ഇതിന് പുറമേ കഴിഞ്ഞ തവണ മത്സരിച്ച ഏഴാം വാര്ഡിന്മേലാണ് സിപിഐ ആവശ്യം ഉയര്‍ത്തിയത്. എന്നാല്‍ ഈ സീറ്റ് സിപിഐഎം ലോക് താന്ത്രിക് ജനതാദളിന് വിട്ടുകൊടുത്തിരുന്നു. ഇതോടെ സിപിഐ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോവുകയായിരുന്നു.
സിപിഐയുടെ സീറ്റ് കൂടിയാലോചനയില്ലാതെ ലോക് താന്ത്രിക് ജനതാദളിന് കൊടുത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും അഞ്ചാം വാര്‍ഡ് വിട്ടു നല്‍കാത്ത സിപിഐഎം തങ്ങളുടെ സീറ്റ് പിടിച്ചെടുത്ത് മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയത് അനീതിയാണെന്നുമാണ് സിപിഐ വ്യക്തമാക്കി.
പഞ്ചായത്തില്‍ മാത്രമല്ല, ബ്ലോക്ക് സീറ്റിലേക്കും സിപിഐഎം അനീതി കാണിച്ചെന്നാണ് സിപിഐ ആരോപണം. കഴിഞ്ഞ തവണ മത്സരിച്ച വെള്ളാപ്പ് ഡിവിഷന് പകരം തൃക്കരിപ്പൂര്‍ ടൗണ്‍ ഡിവിഷന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് പടന്ന ഡിവിഷനാണെന്നും പാര്‍ട്ടി ആരോപിച്ചു.ഇത്തരത്തില്‍ പ്രശ്നം നിലനില്‍ക്കുന്ന സീറ്റില്‍ ഒറ്റക്ക് മത്സരിക്കാനും ഏഴാം വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനുമാണ് തീരുമാനം.