Top

‘ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നിയന്ത്രണമില്ല’; ഉത്തരവ് തിരുത്തി കാസര്‍ഗോഡ് കളക്ടര്‍

ജില്ലയിലൂടെ സഞ്ചരിക്കാന്‍ കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ എടുക്കണമെന്ന വിവാദ ഉത്തരവ് തിരുത്തി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍. നിയന്ത്രണം ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ലെന്നും ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തിരുത്ത്. ദിവസങ്ങള്‍ എണ്ണി പണിയെടുക്കുന്നവന്റെ ജിവിതത്തെ കാണാതെയെടുക്കുന്ന ഇത്തരം തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വിമര്‍ശനം. ’14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ്-19 വാക്‌സിന്‍ എടുത്ത […]

19 April 2021 3:25 AM GMT

‘ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നിയന്ത്രണമില്ല’; ഉത്തരവ് തിരുത്തി കാസര്‍ഗോഡ് കളക്ടര്‍
X

ജില്ലയിലൂടെ സഞ്ചരിക്കാന്‍ കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ എടുക്കണമെന്ന വിവാദ ഉത്തരവ് തിരുത്തി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍. നിയന്ത്രണം ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ലെന്നും ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തിരുത്ത്. ദിവസങ്ങള്‍ എണ്ണി പണിയെടുക്കുന്നവന്റെ ജിവിതത്തെ കാണാതെയെടുക്കുന്ന ഇത്തരം തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വിമര്‍ശനം.

’14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ്-19 വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉപ്പള, കാസര്‍ഗോഡ്, ചെറുവത്തൂര്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചത്. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കും. ഒപ്പം പ്രദേശങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റീവിനെ നിയോഗിക്കും.’ എന്നാണ് ജില്ലാ ദുരന്ത നിരവാരണ അതോറിറ്റിയുടെതായി ഇറങ്ങിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഈ ഉത്തരവാണ് തിരുത്തിയിരിക്കുന്നത്.

കളക്ടറുടെ ഉത്തരവ് വിരോധാഭാസമെന്നായിരുന്നു കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന്റെ പ്രതികരണം. നേരത്തെ നടപ്പിലാക്കാനിരുന്ന ഉത്തരവ് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നുവെന്നും ഇത്തരം നിര്‍ദേശങ്ങള്‍ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘കളക്ടറുടെ നടപടി വിരോധാഭാസവും ക്രൂരവുമാണ്. കഴിഞ്ഞ ശനിയാഴ്ച്ച നടപ്പിലാക്കുമെന്നാണ് പറഞ്ഞത്. എതിര്‍പ്പ് വന്നതോടെ മാറ്റിവെക്കുകയായിരുന്നു. ജനവികാരം മാനിക്കാതെ ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇതൊരു സംസ്ഥാനമൊന്നുമല്ല. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം ഇവിടേയും നടപ്പിലാക്കുകയെന്ന് മാത്രം. ജനങ്ങളുടെ ക്ഷമ പരിശോധിക്കുകയാണ്. ഇവിടെ വ്യാപാരം നടത്തുന്നവരെല്ലാം തൊട്ടടുത്ത പഞ്ചായത്തിലുള്ളവരാണ്. ഇന്നലെ വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തുകയുണ്ടായി. അഞ്ച് മണിക്കൂറോളമാണ് കാത്ത് നിന്നത്. ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരും ചീഫ് സെക്രട്ടറിയും ഇടപെട്ട് കളക്ടറെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും.’ എന്നായിരുന്നു നെല്ലിക്കുന്നിന്റെ പ്രതികരണം.

Next Story