Top

സംസ്ഥാന നേതാക്കളെത്തി; അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല കരുവാരക്കുണ്ടില്‍ ഇനി ബീഫിന് വില 250 രൂപ

മലപ്പുറം: ബീഫിന്റെ വിലയെ ചൊല്ലിയുള്ള വാശിയേറിയ മത്സരം നടന്ന കരുവാരക്കുണ്ടില്‍ പ്രശ്‌ന പരിഹാരം. ബീഫ് വ്യാപാരികള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ വില 180 രൂപ വരെയായിരുന്നു. ഇനി ആ വിലക്കല്ല കരുവാരക്കുണ്ടില്‍ ബീഫ് ലഭിക്കുക. പുന്നക്കാട് ചുങ്കത്തെ രണ്ട് അറവുശാലക്കാര്‍ തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്. കിലോക്ക് 260 രൂപ എന്നുള്ളതില്‍ നിന്ന് 180 രൂപയായി കുറഞ്ഞിരുന്നു. പിന്നീട് 220 രൂപക്കാണ് എല്ലാവരും വില്‍പ്പന നടത്തിയത്. ഇത് കനത്ത നഷ്ടം വരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതാക്കള്‍ ഇടപെടുകയായിരുന്നു. […]

24 Nov 2020 10:38 AM GMT

സംസ്ഥാന നേതാക്കളെത്തി; അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല കരുവാരക്കുണ്ടില്‍ ഇനി ബീഫിന് വില 250 രൂപ
X

മലപ്പുറം: ബീഫിന്റെ വിലയെ ചൊല്ലിയുള്ള വാശിയേറിയ മത്സരം നടന്ന കരുവാരക്കുണ്ടില്‍ പ്രശ്‌ന പരിഹാരം. ബീഫ് വ്യാപാരികള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ വില 180 രൂപ വരെയായിരുന്നു. ഇനി ആ വിലക്കല്ല കരുവാരക്കുണ്ടില്‍ ബീഫ് ലഭിക്കുക.

പുന്നക്കാട് ചുങ്കത്തെ രണ്ട് അറവുശാലക്കാര്‍ തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്. കിലോക്ക് 260 രൂപ എന്നുള്ളതില്‍ നിന്ന് 180 രൂപയായി കുറഞ്ഞിരുന്നു. പിന്നീട് 220 രൂപക്കാണ് എല്ലാവരും വില്‍പ്പന നടത്തിയത്. ഇത് കനത്ത നഷ്ടം വരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതാക്കള്‍ ഇടപെടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഇനി ബീഫിന് വില 250 രൂപയാവും. സംഭവം വാര്‍ത്തയായിരുന്നു.

ചര്‍ച്ചയില്‍ കെ മന്‍സൂര്‍, എന്‍എം റഷീദ്, കെകെ ഗഫൂര്‍ വാപ്പു, സിപി ഷൗക്കത്ത്, വാപ്പു വാക്കാടന്‍, കെ ഹാരിസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story