Top

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വിജയരാഘവന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സംഭവത്തിൽ വീഴ്ച വരുത്തിയവർക്കും കുറ്റക്കാർക്കുമെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന ആക്ടിംങ് സെക്രട്ടറി എ വിജയരാഘവന്‍. സംഭവം പാർട്ടി ഗൗരവമായാണ് കാണുന്നതെന്നും നടപടികള്‍ സ്വീകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. അതേ സമയം സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ വിമർശനമുയർന്നു.മുൻ മന്ത്രി എ സി മൊയ്തീന് നേരെയായിരുന്നു ആരോപണമുയർന്നത്. മൊയ്തീൻ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ബാങ്കിനെ കുറിച്ച് ലഭിച്ച പരാതിയിൽ കർശന നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ വൻ തട്ടിപ്പ് തടയാമായിരുന്നു എന്നായിരുന്നു വിമർശനം. എന്നാൽ അന്ന് അന്വേഷണ കമ്മീഷനെ […]

25 July 2021 8:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കുറ്റക്കാർക്കെതിരെ  ശക്തമായ നടപടിയെടുക്കുമെന്ന് വിജയരാഘവന്‍
X

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സംഭവത്തിൽ വീഴ്ച വരുത്തിയവർക്കും കുറ്റക്കാർക്കുമെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന ആക്ടിംങ് സെക്രട്ടറി എ വിജയരാഘവന്‍. സംഭവം പാർട്ടി ഗൗരവമായാണ് കാണുന്നതെന്നും നടപടികള്‍ സ്വീകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേ സമയം സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ വിമർശനമുയർന്നു.
മുൻ മന്ത്രി എ സി മൊയ്തീന് നേരെയായിരുന്നു ആരോപണമുയർന്നത്. മൊയ്തീൻ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ബാങ്കിനെ കുറിച്ച് ലഭിച്ച പരാതിയിൽ കർശന നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ വൻ തട്ടിപ്പ് തടയാമായിരുന്നു എന്നായിരുന്നു വിമർശനം. എന്നാൽ അന്ന് അന്വേഷണ കമ്മീഷനെ നിയമിച്ച കാര്യവും അവരുടെ റിപ്പോർട്ടും ചൂണ്ടികാട്ടിയായിരുന്നു മൊയ്തീന്‍റെ പ്രതിരോധം.

പാർട്ടി പ്രതിസന്ധിയിലായ വിഷയത്തിൽ ഗൗരവകരമായ ഇടപെടലിന് ജില്ലാ കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നാണ് വിമർശനം. പരാതി ഉയർന്നിട്ടും പരിശോധിക്കാതിരുന്ന ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് പരിധിയിലെ ലോക്കൽ കമ്മിറ്റികൾക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ആറ് പാർട്ടി അംഗങ്ങൾക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്.

ഇതിനിടെ ബാങ്ക് തട്ടിപ്പില്‍ ഒളിവിലായിരുന്ന നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി ആർ സുനിൽകുമാർ, ബിജോയ്, ജിൽസ് എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ഒഴിവില്‍ കഴിയുകയായിരുന്നു ഇവര്‍.

സിപിഐഎമ്മിന്റെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിജു കരീം. സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗവുമാണ്.

നേരത്തെ കേസിലെ 6 പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമായിരുന്നു പരിശോധന. പരിശോധനയില്‍ പ്രതികളുടെ നിക്ഷേപങ്ങളുടെയടക്കം നിര്‍ണ്ണായക രേഖകള്‍ കണ്ടെത്തിയെന്നാണ് വിവരം. പ്രതികളായ ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു പരിശോധന.

അതിനിടെ, മൊഴിയെടുക്കാന്‍ വിളിപ്പിച്ച ഭരണ സമിതി അംഗങ്ങള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ല. ബാങ്ക് ഭരണ സമിതിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു അന്വേഷണ സംഘം മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. തൃശൂരില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ നേരിട്ട് ഹാജരാവാനായിരുന്നു ഡയറക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നത്.

വായ്പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ചാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് കോടികളുടെ വായ്പാ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എസ്പി സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ALSO READ: ‘എംപിയോട് ഞങ്ങള്‍ക്കൊന്നും പറയാന്‍ പറ്റില്ലെ’ന്ന് ഹോട്ടലുകാര്‍; ‘ഞാന്‍ പറയു’മെന്ന് യുവാവ്; രമ്യയെയും ബല്‍റാമിനെയും കുടുക്കിയത് ഇങ്ങനെ

Next Story