‘കലൈജ്ഞര്‍ ഡിഎംകെ’; അഴഗിരിയെ കൂട്ടി തമിഴ്നാട്ടില്‍ ചുവട് ഉറപ്പിക്കാന്‍ ബിജെപി; 21 ന് അമിത്ഷാ എത്തും
ചെന്നെ: എം കരുണാനിധിയുടെ മകന് എംകെ അഴഗിരി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുമായി കൈകോര്‍ക്കാന്‍ നീക്കം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് അഴഗിരിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്. ബിജെപിയുമായി നേരത്തെ ആരംഭിച്ചിരുന്ന ചര്‍ച്ചയുടെ ഭാഗമായാണ് അഴഗിരിയുടെ നീക്കം. എന്‍ഡിഎയുമായി സഖ്യം രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന ബിജെപി യൂണിറ്റും അഴഗിരിയുമായി അടുത്ത വൃത്തങ്ങളും വ്യക്തമാക്കി. കാര്യങ്ങള്‍ ഇപ്പോള്‍ നിശ്ചയിച്ച പ്രകാരം നടക്കുകയാണെങ്കില്‍ അഴഗിരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടി കാഴ്ച്ച നടത്തും. നവംബര്‍ 21 […]

ചെന്നെ: എം കരുണാനിധിയുടെ മകന് എംകെ അഴഗിരി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുമായി കൈകോര്‍ക്കാന്‍ നീക്കം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് അഴഗിരിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്. ബിജെപിയുമായി നേരത്തെ ആരംഭിച്ചിരുന്ന ചര്‍ച്ചയുടെ ഭാഗമായാണ് അഴഗിരിയുടെ നീക്കം.
എന്‍ഡിഎയുമായി സഖ്യം രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന ബിജെപി യൂണിറ്റും അഴഗിരിയുമായി അടുത്ത വൃത്തങ്ങളും വ്യക്തമാക്കി. കാര്യങ്ങള്‍ ഇപ്പോള്‍ നിശ്ചയിച്ച പ്രകാരം നടക്കുകയാണെങ്കില്‍ അഴഗിരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടി കാഴ്ച്ച നടത്തും. നവംബര്‍ 21 നാണ് അമിത്ഷായുടെ ചെന്നൈ സന്ദര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായാണ് അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനം.
എന്നാല്‍ ഈ കൂടികാഴ്ച്ചയെക്കുറിച്ച് തനിക്ക് കൃത്യമായ വ്യക്തതയില്ലെന്നായിരുന്നു സംസ്ഥാന ബിജെപി അധ്യക്ഷന്‍ എല്‍ മരുകന്റെ പ്രതികരണം. വിഷയത്തില്‍ അഴഗിരിയുടേയും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. എന്നാല്‍ നീക്കങ്ങള്‍ സജീവമാണെന്ന് തമിഴ്നാട്ടിലെ മാധ്യമങ്ങളും രാഷ്ട്രീയ നീരീക്ഷകരും ശരിവെക്കുന്നു.
എന്‍ഡിഎയുമായുള്ള സഖ്യ ചര്‍ച്ചകള്‍ വളരെ കാലമായി നടന്നു വരികയാണെന്നും ഇത് ഡിഎംകെ അധ്യക്ഷനും സഹോദരനുമായ സ്റ്റാലിനുള്ള മറുപടിയാണെന്നും അഴഗിരിയുമായുള്ള അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. അഴഗിരിക്ക് ഇത് ഒരു മികച്ച അവസരമാണെന്നും അവസാനത്തേതായിരിക്കുമെന്നും അവര്‍ പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഡിഎംകെ അധികാരത്തിലെത്തുകയാണെങ്കില്‍ അത് അഴഗിരിയുടെ ബിസിനസിനെ കൂടുതല്‍ മോശമായി ബാധിക്കുമെന്നും അഴഗിരിയുടെ വൃത്തങ്ങള്‍ വ്യക്തമാക്കി.
കലൈജ്ഞര്‍ ഡിഎംകെ( കെഡിഎംകെ) എന്ന പേരിലാണ് അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നാണ് സൂചന. തമിഴ്നാട്ടില്‍ പ്രധാന കക്ഷിയാവുന്നതിന് വേണ്ടി ബിജെപി പലതരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. പല പ്രമുഖരേയും പാര്‍ട്ടിയില്‍ എത്തിച്ചിരുന്നു. വിവിധ സാമൂഹിക സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് അഴഗിരിയേയും പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം.
- TAGS:
- BJP
- Tamil Nadu