Top

കാർത്തി- രജീഷ ചിത്രം സർദാർ; ചിത്രീകരണം പുനരാരംഭിക്കുന്നു

നേരത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നു. കാർത്തിയുടെ വ്യത്യസ്ത ഗെറ്റപ്പുമായാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്.

6 July 2021 3:44 AM GMT
ഫിൽമി റിപ്പോർട്ടർ

കാർത്തി- രജീഷ ചിത്രം സർദാർ; ചിത്രീകരണം പുനരാരംഭിക്കുന്നു
X

കാർത്തി നായകനാകുന്ന പുതിയ ചിത്രം സർദാറിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു. ഈ ആഴ്ച തന്നെ സർദാറിന്റെ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രജീഷ വിജയനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നു. കാർത്തിയുടെ വ്യത്യസ്ത ഗെറ്റപ്പുമായാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. മുടിയും താടിയുമെല്ലാം നരച്ച് അൽപം പ്രായം തോന്നുന്ന ഗെറ്റപ്പിലാണ് നടൻ എത്തുന്നത്. ഇത് ആദ്യമായാണ് കാർത്തി പ്രായമായ ഗെറ്റപ്പിൽ അഭിനയിക്കുന്നത്.

പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുമ്പുതിറൈ, ഹീറോ തുടങ്ങിയ ആദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങൾ പോലെ തന്നെ സർദാറും സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയമായിരിക്കും കൈകാര്യം ചെയ്യുക എന്ന് കരുതപ്പെടുന്നു.

രജീഷ വിജയന് പുറമേ രാശി ഖന്നയും ചിത്രത്തിൽ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിവി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

സുൽത്താനാണ് കാർത്തിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഭാഗ്യരാജ് കണ്ണനാണ്. അദ്ദേഹം തന്നെ തിരക്കഥയും ഒരുക്കുന്നു. ചിത്രത്തിൽ ശക്തമായ സാന്നിധ്യമായി മലയാളി നടന്മാരായ ലാലും ഹരീഷ് പേരാടിയും ഉണ്ട്. നെപ്പോളിയൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Next Story