Top

പടിക്കലിന്റെ ഒറ്റയാള്‍ പോരാട്ടവും അവസാനിച്ചു; കര്‍ണാടകയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കര്‍ണാടകയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക 97 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. അര്‍ധസെഞ്ച്വറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍(64) മാത്രമാണ് കര്‍ണാടക നിരയില്‍ തിളങ്ങിയത്. മുംബൈയ്ക്ക് വേണ്ടി തരുണ്‍ കോട്ടിയാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാല്‍ കുല്‍ക്കര്‍ണിയും പിഎച്ച് സോളങ്കിയും ഓരോ വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 322 റണ്‍സ് അടിച്ചെടുത്തിരുന്നു. 112 പന്തില്‍ 165 റണ്‍സ് […]

11 March 2021 4:16 AM GMT

പടിക്കലിന്റെ ഒറ്റയാള്‍ പോരാട്ടവും അവസാനിച്ചു; കര്‍ണാടകയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
X

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കര്‍ണാടകയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക 97 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. അര്‍ധസെഞ്ച്വറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍(64) മാത്രമാണ് കര്‍ണാടക നിരയില്‍ തിളങ്ങിയത്. മുംബൈയ്ക്ക് വേണ്ടി തരുണ്‍ കോട്ടിയാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാല്‍ കുല്‍ക്കര്‍ണിയും പിഎച്ച് സോളങ്കിയും ഓരോ വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 322 റണ്‍സ് അടിച്ചെടുത്തിരുന്നു. 112 പന്തില്‍ 165 റണ്‍സ് അടിച്ചെടുത്ത നായകന്‍ പൃഥ്വി ഷായാണ് മുംബൈയ്ക്ക് മികച്ച് സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷാ പുറത്താവാതെ 185 റണ്‍സെടുത്തിരുന്നു. തുടര്‍ച്ചയായ സെഞ്ച്വറിയോടെ ടൂര്‍ണമെന്റ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷാ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതുവരെ മൂന്ന് സെഞ്ച്വറിയാണ് താരം ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം പൃഥ്വി ഷായുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മുംബൈ നിരയില്‍ മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 45 റണ്‍സെടുത്ത മുളാനി, 27 റണ്‍സെടുത്ത ശിവം ദുബെ എന്നിവരാണ് മറ്റു ടോപ് സ്‌കോറര്‍മാര്‍. കര്‍ണാടകയ്ക്ക് വേണ്ടി എം പ്രസിദ്ധ്, വി വൈശാഖ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുളാനിയും-ഷായും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 159 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയതാണ് മുംബൈ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്.

Next Story

Popular Stories