Top

വിവാഹത്തിനായുളള മതം മാറ്റം നിരോധിക്കുമെന്ന് കര്‍ണാടക മന്ത്രി

വിവാഹത്തിനായി മാത്രം മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കാനൊരുങ്ങി കര്‍ണാടക. വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിച്ചുകൊണ്ടുളള നിയമനിര്‍മ്മാണം നടത്തുമെന്ന് കര്‍ണാടക ടൂറിസം മന്ത്രി സിടി രവി വ്യക്തമാക്കി. ലവ് ജിഹാദിനെ നേരിടാന്‍ നിയമം കൊണ്ടുവരുമെന്ന് ഉത്തര്‍ പ്രദേശും ഹരിയാനയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണക മന്ത്രിയും ഇത്തരത്തില്‍ പ്രതികരിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വിവാഹത്തിനായുളള മതപരിവര്‍ത്തനം നടത്തുന്നത് കൊണ്ടുവരും, ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സില്ലാതാക്കുമ്പോള്‍ മൗനം പാലിക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്നും മന്ത്രി വ്യക്തമാക്കി. വിവാഹത്തിന് മാത്രമായി മതം മാറുന്നത് സ്വീകാര്യമല്ലെന്ന് […]

4 Nov 2020 1:15 AM GMT

വിവാഹത്തിനായുളള മതം മാറ്റം നിരോധിക്കുമെന്ന് കര്‍ണാടക മന്ത്രി
X

വിവാഹത്തിനായി മാത്രം മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കാനൊരുങ്ങി കര്‍ണാടക. വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിച്ചുകൊണ്ടുളള നിയമനിര്‍മ്മാണം നടത്തുമെന്ന് കര്‍ണാടക ടൂറിസം മന്ത്രി സിടി രവി വ്യക്തമാക്കി. ലവ് ജിഹാദിനെ നേരിടാന്‍ നിയമം കൊണ്ടുവരുമെന്ന് ഉത്തര്‍ പ്രദേശും ഹരിയാനയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണക മന്ത്രിയും ഇത്തരത്തില്‍ പ്രതികരിച്ചത്.

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വിവാഹത്തിനായുളള മതപരിവര്‍ത്തനം നടത്തുന്നത് കൊണ്ടുവരും, ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സില്ലാതാക്കുമ്പോള്‍ മൗനം പാലിക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്നും മന്ത്രി വ്യക്തമാക്കി.


വിവാഹത്തിന് മാത്രമായി മതം മാറുന്നത് സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പൊലീസ് സംരക്ഷണം തേടി ഉത്തര്‍പ്രദേശില്‍ ദമ്പതികള്‍ ഹര്‍ജി നല്‍കിയപ്പോഴാണ് കോടതി ഇത് വ്യക്തമാക്കിയത്.

Next Story