കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നേറ്റം, തകര്‍ന്ന് കോണ്‍ഗ്രസ്
കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച മുന്നേറ്റം. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ബിജെപി 4,228 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് 2,265 സീറ്റും ജെഡിഎസിന് 1167 സീറ്റും നേടി. സ്വതന്ത്രര്‍ 678 സീറ്റുകളും നേടി. ഇവിഎമ്മുകള്‍ ഉപയോഗിച്ച ബീദാര്‍ ജില്ല ഒഴികെയുള്ള സ്ഥലങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചതിനാല്‍ ഫലങ്ങളുടെ പ്രഖ്യാപനം വൈകിയേക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 5,728 ഗ്രാമപഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ മാസം 22, 27 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ 82 […]

കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച മുന്നേറ്റം. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ബിജെപി 4,228 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് 2,265 സീറ്റും ജെഡിഎസിന് 1167 സീറ്റും നേടി. സ്വതന്ത്രര്‍ 678 സീറ്റുകളും നേടി.
ഇവിഎമ്മുകള്‍ ഉപയോഗിച്ച ബീദാര്‍ ജില്ല ഒഴികെയുള്ള സ്ഥലങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചതിനാല്‍ ഫലങ്ങളുടെ പ്രഖ്യാപനം വൈകിയേക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 5,728 ഗ്രാമപഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ മാസം 22, 27 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ 82 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ രണ്ടാം ഘട്ടത്തില്‍ ഇത് 80.71 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍മുന്നേറ്റം നടത്തുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
- TAGS:
- BJP
- Gram Panchayat
- Karnataka