സഹായം ചോദിച്ച കര്‍ഷകനോട് ‘പോയി ചാകാനാവശ്യപ്പെട്ട്’ ബിജെപി മന്ത്രി; പിന്നാലെ വിചിത്ര വിശദീകരണം
ബംഗളൂരു: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കുന്ന അരി വിഹിതം പര്യാപ്തമാണോ എന്ന കര്‍ഷകന്റെ ചോദ്യത്തിനോട് പരുഷമായി പ്രതികരിച്ച് കര്‍ണാടക ഭക്ഷ്യ മന്ത്രി ഉമേഷ് കാട്ടി. മന്ത്രിയും കര്‍ഷകനും തമ്മില്‍ നടത്തുന്ന ശബ്ദ സന്ദേശമുള്‍പ്പെടെയാണ് പുറത്തു വന്നത്. ‘ലോക്ക്ഡൗണ്‍ ആയതിനാല്‍ വരുമാനം ഇല്ല. നിലവിലെ അരിവിതം മതിയാകുമോ തങ്ങള്‍ക്ക് ജീവിക്കാന്‍’ എന്ന കര്‍ഷകന്റെ ചോദ്യത്തിന് ‘ലോക്ഡൗണ്‍ കാലത്ത് കേന്ദ്രം അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ നല്‍കാറുണ്ട്. മെയ്, […]

ബംഗളൂരു: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരവെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കുന്ന അരി വിഹിതം പര്യാപ്തമാണോ എന്ന കര്‍ഷകന്റെ ചോദ്യത്തിനോട് പരുഷമായി പ്രതികരിച്ച് കര്‍ണാടക ഭക്ഷ്യ മന്ത്രി ഉമേഷ് കാട്ടി. മന്ത്രിയും കര്‍ഷകനും തമ്മില്‍ നടത്തുന്ന ശബ്ദ സന്ദേശമുള്‍പ്പെടെയാണ് പുറത്തു വന്നത്.
‘ലോക്ക്ഡൗണ്‍ ആയതിനാല്‍ വരുമാനം ഇല്ല. നിലവിലെ അരിവിതം മതിയാകുമോ തങ്ങള്‍ക്ക് ജീവിക്കാന്‍’ എന്ന കര്‍ഷകന്റെ ചോദ്യത്തിന് ‘ലോക്ഡൗണ്‍ കാലത്ത് കേന്ദ്രം അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ നല്‍കാറുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ അത് ലഭിക്കും’, എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ‘അതുവരെ ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കണോ’? എന്ന് ചോദിച്ചപ്പോള്‍ ‘മരിക്കുന്നതാണ് നല്ലതെന്നാണ് മന്ത്രി മറുപടി നല്‍കിയത്.
സര്‍ക്കാര്‍ രണ്ട് കലോ അരിയാണ് നിലവില്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് കഴിയാന്‍ ഇത് പര്യാപതമാണോ എന്ന കര്‍ഷകന്റെ ചോദ്യത്തിന് മൂന്ന് കിലോ റാഗിയും സര്‍ക്കാര്‍ തരുന്നുണ്ടല്ലോ എന്നും കാട്ടി പ്രതികരിച്ചു. എന്നാല്‍ അതിന് മറുപടിയായി വടക്കന്‍ കര്‍ണാടകയില്‍ അത് ലഭിക്കുന്നില്ലെന്നും കര്ഷകന് വ്യക്തമാക്കിയിരുന്നു.
കര്ഷകന് കര്‍ണാടക ഭക്ഷ്യമന്ത്രി ഉമേഷ് കാട്ടിയുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും
കര്ഷകന്: സര്, ഇപ്പോള്‍ ലോക്കഡൗണ്‍ ആയതുകൊണ്ട് വരുമാന മാര്‍ഗം ഒന്നുമില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കുന്ന രണ്ട് കിലോ അരി വിഹിതം പര്യാപ്തമാണോ?
മന്ത്രി: ലോക്ക്ഡൗണ്‍ സമയത്ത് എല്ലാ മാസവും കേന്ദ്രസര്‍ക്കാര്‍ 5 കിലോ ഗോതമ്പോ അല്ലെങ്കില്‍ അരിയോ നല്കുന്നുണ്ടല്ലോ. മെയ്, ജൂണ്‍ മാസങ്ങളിലായി അത് ലഭിക്കും.
കര്ഷകന്: ഞങ്ങള്‍ക്ക് അത് എപ്പോള്‍ ലഭിക്കും?
മന്ത്രി: അടുത്ത മാസം.
കര്ഷകന്: അതുവരെ നാം പട്ടിണി കിടന്നോ മരിക്കണോ?
മന്ത്രി: മരിക്കുന്നതാണ് നല്ലത്. അതിനാണ് നിങ്ങള്‍ക്കുള്ള വിതരണം നിര്‍ത്തിയത്. ദയവുചെയ്ത് ഇനി എന്നെ വിളിക്കരുത്.
ഇതിന് മുമ്പും ഉമേഷ് കാട്ടി വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ടെലിവിഷനും ഇരു ചക്ര വാഹനങ്ങളും ഉള്ളവര്‍ ബിപിഎല്‍ കാര്‍ഡ് മാര്‍ച്ച് 31ന് മുമ്പായി തിരികെ നല്‍കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ ശക്തമാ യ പ്രതിഷേധവും ഉയര്‍ന്നിരുന്നു.