‘യെദ്യൂരപ്പയെ നീക്കണം’; മന്ത്രിമാരും എംഎല്‍എമാരും ഡല്‍ഹിയില്‍, നദ്ദയെ കണ്ടേക്കും
ബംഗ്ളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. മന്ത്രിമാരും എംഎല്‍എമാരും മറ്റ് മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടുന്ന സംഘമാണ് നേതൃത്വത്തെ കണ്ടത്. സിടി രവിയെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലപ്പെടുത്തുന്ന ചടങ്ങിനെത്തിയതായിരുന്നു നേതാക്കള്‍. തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, കര്‍ണാടക ജനറല്‍ സെക്രട്ടറിയായി പുതുതായി ചുമതലയേറ്റ അരുണ്‍ സിംഗ് എന്നിവരുമായി കൂടികാഴ്ച്ച നടത്തി മുഖ്യമന്ത്രിയില്‍ അതൃപ്തി അറിയിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും നേതാക്കള്‍ രംഗത്തെത്തി. […]

ബംഗ്ളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. മന്ത്രിമാരും എംഎല്‍എമാരും മറ്റ് മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടുന്ന സംഘമാണ് നേതൃത്വത്തെ കണ്ടത്.
സിടി രവിയെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലപ്പെടുത്തുന്ന ചടങ്ങിനെത്തിയതായിരുന്നു നേതാക്കള്‍. തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, കര്‍ണാടക ജനറല്‍ സെക്രട്ടറിയായി പുതുതായി ചുമതലയേറ്റ അരുണ്‍ സിംഗ് എന്നിവരുമായി കൂടികാഴ്ച്ച നടത്തി മുഖ്യമന്ത്രിയില്‍ അതൃപ്തി അറിയിക്കുകയായിരുന്നു.
യെദ്യൂരപ്പയുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും നേതാക്കള്‍ രംഗത്തെത്തി. അവരുടെ നിരന്തരമായ ഇടപെടല്‍ സര്‍ക്കാരിന് ദോഷം ചെയ്യുന്നുവെന്നായിരുന്നു നേതാക്കളുടെ ആരോപണം. ഇതിന് പുറമേ കൊവിഡ്-19, പ്രളയം, സാമ്പത്തിക പ്രതിസന്ധി എന്നിവ നേരിട്ട സാഹചര്യത്തില്‍ എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതില്‍ തടസം നേരിട്ടിരുന്നുവെന്നും നേതാക്കള്‍ ആരോപമം ഉയര്‍ത്തി.
അടുത്തതായി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ പാര്‍ട്ടിയില്‍ പിന്തുണയുറപ്പിക്കാന്‍ സജീവ നീക്കം നടത്തുകയാണ് യെദ്യൂരപ്പ. കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്തെ 53 കോര്പ്പറേഷന് തലപ്പത്തേക്ക് കഴിഞ്ഞ ദിവസം നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
- TAGS:
- BJP
- BS Yediyurappa
- Karnataka