Top

വിപ്രോ പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാന്‍ കോടതി വിധി; ചരിത്ര വിജയവുമായി കര്‍ണാടക ഐടി എംപ്ലോയീസ് യൂണിയന്‍

ബംഗളുരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോ ടെക്‌നോളജിസ് അനധികൃതമായി പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കാന്‍ കര്‍ണാടക ലേബര്‍ കോടതി വിധി. കര്‍ണാടക സ്റ്റേറ്റ് ഐടി/ഐടി ഇഎസ് എംപ്ലോയീസ് യൂണിയന്‍ ഫൈല്‍ ചെയ്ത ലേബര്‍ ഡിസ്പ്യൂട്ടിലാണ് വിധി വന്നിരിക്കുന്നത്. പിരിച്ചുവിടപെട്ട ദിവസം മുതലുള്ള സര്‍വീസും ശമ്പളവും വിപ്രോ ടെക്‌നോളജിസ് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.പ്രലോഭനങ്ങളിലൂടെയും ഭിഷണിപ്പെടുത്തിയും നിര്‍ബന്ധിതമായി തൊഴിലാളികളെ കൊണ്ട് രാജി വെപ്പിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് കോടതി വിധിയില്‍ പറയുന്നു. സംഘടിത ചെറുത്തുനില്‍പ്പിലൂടെ വിപ്രോ പോലെ ഒരു […]

26 Jun 2021 9:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിപ്രോ പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാന്‍ കോടതി വിധി; ചരിത്ര വിജയവുമായി കര്‍ണാടക ഐടി എംപ്ലോയീസ് യൂണിയന്‍
X

ബംഗളുരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോ ടെക്‌നോളജിസ് അനധികൃതമായി പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കാന്‍ കര്‍ണാടക ലേബര്‍ കോടതി വിധി. കര്‍ണാടക സ്റ്റേറ്റ് ഐടി/ഐടി ഇഎസ് എംപ്ലോയീസ് യൂണിയന്‍ ഫൈല്‍ ചെയ്ത ലേബര്‍ ഡിസ്പ്യൂട്ടിലാണ് വിധി വന്നിരിക്കുന്നത്.

പിരിച്ചുവിടപെട്ട ദിവസം മുതലുള്ള സര്‍വീസും ശമ്പളവും വിപ്രോ ടെക്‌നോളജിസ് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.പ്രലോഭനങ്ങളിലൂടെയും ഭിഷണിപ്പെടുത്തിയും നിര്‍ബന്ധിതമായി തൊഴിലാളികളെ കൊണ്ട് രാജി വെപ്പിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് കോടതി വിധിയില്‍ പറയുന്നു.

സംഘടിത ചെറുത്തുനില്‍പ്പിലൂടെ വിപ്രോ പോലെ ഒരു കോര്‍പറേറ്റ് കമ്പനിയുമായി ഐടി തൊഴിലാളികള്‍ നേടിയ വിജയം ഐതിഹാസികമാണെന്ന് യൂണിയന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സമാനമായ പ്രശനങ്ങള്‍ നേരിടുന്നവര്‍ക്ക് 9742045570 ,7025984492, 9663857562 എന്നി നമ്പറുകളില്‍ സഹായത്തിനായി യൂണിയനെ ബന്ധപെടവുന്നതാണ് എന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
യൂണിയന്‍ വൈസ് പ്രസിഡന്റ് കൂടിയായ അഡ്വക്കേറ്റ് ടി കെ എസ് കുട്ടി തൊഴിലാളിക്ക് വേണ്ടി ലേബര്‍ കോടതിയില്‍ ഹാജരായി.

Next Story

Popular Stories