Top

കിറ്റെക്‌സിനെ ഔദ്യോഗികമായി ക്ഷണിച്ച് കര്‍ണാടക; സംസ്ഥാനസര്‍ക്കാരുമായുള്ള സമവായനീക്കം പാളിയതോടെ സാബു ഓഫര്‍ സ്വീകരിക്കുമെന്ന് സൂചന

കിറ്റെക്‌സിന് മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിലപാടില്‍ത്തന്നെ സംസ്ഥാനസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുന്നിലെത്തിയ ഈ ഓഫര്‍ കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും സൂചന പുറത്തുവരുന്നുണ്ട്.

6 July 2021 9:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിറ്റെക്‌സിനെ ഔദ്യോഗികമായി ക്ഷണിച്ച് കര്‍ണാടക; സംസ്ഥാനസര്‍ക്കാരുമായുള്ള സമവായനീക്കം പാളിയതോടെ സാബു ഓഫര്‍ സ്വീകരിക്കുമെന്ന് സൂചന
X

സംസ്ഥാനസര്‍ക്കാരുമായുള്ള സമവായ നീക്കങ്ങളെല്ലാം പാളിയതോടെ കിറ്റെക്‌സ് കേരളം വിടാന്‍ തീരുമാനിച്ചുകഴിഞ്ഞതായി സൂചന. സംസ്ഥാനസര്‍ക്കാരുമായുള്ള 3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറിയ കിറ്റെക്‌സിനെ ബിസിനസ് നടത്തുന്നതിന് കര്‍ണ്ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. നിരവധി ഓഫറുകളാണ് കിറ്റെക്‌സ് ഗ്രൂപ്പിന് മുന്നില്‍ കര്‍ണാടക സര്‍ക്കാര്‍ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കിറ്റെക്‌സിന് മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിലപാടില്‍ത്തന്നെ സംസ്ഥാനസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുന്നിലെത്തിയ ഈ ഓഫര്‍ കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും സൂചന പുറത്തുവരുന്നുണ്ട്.

തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും കര്‍ണാടക സര്‍ക്കാരിന് തൊട്ടുമുന്‍പ് സാബു എം ജേക്കബിന് മുന്നില്‍ നിരവധി ഓഫറുകള്‍ മുന്നോട്ടുവെച്ചിരുന്നു. അതുവരെ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നും സാബു ജേക്കബിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ 3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്‌സ് നല്കിയിട്ടുള്ളതെന്ന് മന്ത്രി പി രാജീവ് വിശദീകരിച്ചു.

ധാരണാ പത്രം കമ്പനി ഒപ്പു വച്ചിട്ടില്ലെന്നും അതിന്റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. അസന്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ലെന്ന സാബു ജേക്കബ്ബിന്റെ ആരോപണവും വസ്തുതാപരമല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.540.16കോടി രൂപയുടെ19പദ്ധതികള്‍ ഇതിനകം യാഥാര്‍ത്ഥ്യമായി. 7223കോടി രൂപയുടെ60പദ്ധതികള്‍ പുരോഗമിക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന്41പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.28പദ്ധതികള്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടെന്നും മന്ത്രി രാജീവ് അറിയിച്ചു.

മന്ത്രി പി രാജീവ് പറഞ്ഞത്: ”3500കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്‌സ് നല്കിയിട്ടുള്ളത്.ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല.ഇതിന്റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല. 2020ജനുവരി9, 10തീയതികളിലാണ് അസന്റ് നിക്ഷേപക സംഗമം നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്10ന് വ്യവസായ വകുപ്പ് അധികൃതര്‍ സാബു. എം. ജേക്കബ്ബുമായി വീണ്ടും ചര്‍ച്ച നടത്തുകയുണ്ടായി.ഇതില്‍ ചില ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടു വച്ചു. ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം,പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലെ മാറ്റം,ഫാക്ടറീസ് ആക്റ്റിലെ മാറ്റം, കെ.എസ്.ഐ,ഡി.സി. വായ്പാ പരിധി100കോടിയായി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. അസന്റില്‍ ഉയര്‍ന്ന പൊതു നിര്‍ദ്ദേശങ്ങള്‍ തന്നെയായിരുന്നു ഇവയും.നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് കിറ്റക്‌സ് താത്പര്യം പ്രകടിപ്പിച്ചില്ല. പാലക്കാട്50ഏക്കറില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഒരു പദ്ധതിക്കായി2020ജൂലൈ8ന് അപേക്ഷ സമര്‍പ്പിച്ചു.സെപ്റ്റംബര്‍11ന്ഇതേക്കുറിച്ച് കിന്‍ഫ്ര പരിശോധന നടത്തിഅനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.എന്നാല്‍ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് പദ്ധതി പ്രദേശത്ത് നിലവിലുള്ളതായി താലൂക്ക് ലാന്റ് ബോര്‍ഡ് അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം കിറ്റക്‌സിനെ അറിയിച്ചിട്ടുണ്ട്.”

”അസന്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിന്റെ ആരോപണവും വസ്തുതാപരമല്ല.540.16കോടി രൂപയുടെ 19പദ്ധതികള്‍ ഇതിനകം യാഥാര്‍ത്ഥ്യമായി. 7223കോടി രൂപയുടെ 60 പദ്ധതികള്‍ പുരോഗമിക്കുകയാണ്.കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് 41പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.28പദ്ധതികള്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടു.അസന്റില്‍ ഒപ്പു വെച്ച 148ല്‍1 9 പദ്ധതികളും (12.83%)പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.52%പദ്ധതികള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.27.7%പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുന്നു.18.9%ഒഴിവാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്നടപടികളുടേയും കേരളാ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ ആക്റ്റിന്റേയും തുടര്‍ച്ചയായിനിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നല്കാന്‍ ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. ഇതിനുള്ള കരട് ബില്ലിന് താമസിയാതെ മന്ത്രസഭാ യോഗം അംഗീകാരം നല്കും.”

”കേന്ദ്രീകൃതമായ ഒരു പരിശോധനാ സംവിധാനത്തിന് രൂപം നല്കാനും ഈ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ലോ,മീഡിയം,ഹൈ റിസ്‌ക്ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്‌ക്ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിയ്ക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ.ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ നോട്ടീസ് നല്കി മാത്രമേ വര്‍ഷത്തില്‍ ഒരിയ്ക്കല്‍ പരിശോധന നടത്തൂ.ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിനു പകരം കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും.ഓരോ വകുപ്പും പരിശോധനക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടികതയ്യാറാക്കും. അതില്‍ നിന്ന് സിസ്റ്റം തന്നെ പരിശോധനക്ക് പോകേണ്ടവരെ തീരുമാനിക്കും.ഏത് പരിശോധന കഴിഞ്ഞാലും48മണിക്കൂറിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സ്ഥാപന ഉടമയ്ക്ക് നല്കുകയും വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് ക്രീയാത്മകമായാണ് വ്യവസായ സമൂഹം പൊതുവില്‍ പ്രതികരിക്കു ന്നത്. സംസ്ഥാനത്തിന്റെ പൊതു താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ സമീപനം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.കിറ്റക്‌സ് അനുവര്‍ത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല.”എല്ലാസംരംഭകരേയുംചേര്‍ത്ത് നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി രാജീവ് പറഞ്ഞു.

Next Story