Top

‘ആര്‍ടിപിസിആര്‍ നിര്‍ബന്ധം’; മുഖ്യമന്ത്രിക്ക് മറുപടിയുമായി കര്‍ണ്ണാടക ആരോഗ്യമന്ത്രി

ബംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു സുധാകര്‍. കര്‍ണ്ണാടകയിലേക്ക് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതിയിരിക്കണമെന്നും കെ സുധാകര്‍ ട്വീറ്റ് ചെയ്തു. കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന അതിര്‍ത്തി റോഡുകള്‍ പലതും അടച്ച പ്രശ്നം ശ്രദ്ധയില്‍പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കര്‍ണ്ണാടക ആരോഗ്യമന്ത്രിയുടെ ട്വീറ്റ്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും […]

23 Feb 2021 8:35 AM GMT

‘ആര്‍ടിപിസിആര്‍ നിര്‍ബന്ധം’; മുഖ്യമന്ത്രിക്ക് മറുപടിയുമായി കര്‍ണ്ണാടക ആരോഗ്യമന്ത്രി
X

ബംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു സുധാകര്‍. കര്‍ണ്ണാടകയിലേക്ക് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതിയിരിക്കണമെന്നും കെ സുധാകര്‍ ട്വീറ്റ് ചെയ്തു.

കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന അതിര്‍ത്തി റോഡുകള്‍ പലതും അടച്ച പ്രശ്നം ശ്രദ്ധയില്‍പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കര്‍ണ്ണാടക ആരോഗ്യമന്ത്രിയുടെ ട്വീറ്റ്.

അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന് എതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്ത നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൊവിഡ് അവലോകന യോഗത്തിലായിരുന്നു അദ്ദേഹം ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.

ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിര്‍ത്തികളില്‍ കണ്ടത്. ഇക്കാര്യം സംസ്ഥാന പോലീസ് മേധാവി കര്‍ണാടക ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഈ നിബന്ധന ഒഴിവാക്കാം എന്നാണ് കര്‍ണാടക ഡിജിപി ഉറപ്പു നല്‍കിയത്. പ്രശ്നം പൂര്‍ണമായി പരിഹരിക്കുന്നതിന് തുടര്‍ന്നും കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Next Story