Top

ചിലഭാഗങ്ങള്‍ തങ്ങളെ അപമാനിക്കുന്നവയെന്ന് ബ്രാഹ്മണ വികസന ബോര്‍ഡിന്റെ കണ്ടെത്തല്‍; കര്‍ണ്ണാടക സര്‍ക്കാര്‍ സാമൂഹ്യശാസ്ത്ര പുസ്തകം തിരുത്തും

ആറാം ക്ലാസിലേക്കുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ മതങ്ങളുടെ ഉദയം എന്ന പാഠം ചൂണ്ടിക്കാണിച്ചാണ് ബ്രാഹ്മണ വികസനബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചത്.

19 Dec 2020 9:41 PM GMT

ചിലഭാഗങ്ങള്‍ തങ്ങളെ അപമാനിക്കുന്നവയെന്ന് ബ്രാഹ്മണ വികസന ബോര്‍ഡിന്റെ കണ്ടെത്തല്‍; കര്‍ണ്ണാടക സര്‍ക്കാര്‍ സാമൂഹ്യശാസ്ത്ര പുസ്തകം തിരുത്തും
X

ചില പാഠഭാഗങ്ങള്‍ തങ്ങളെ അപമാനിക്കുന്നവയാണെന്ന ബ്രാഹ്മണ വികസന ബോര്‍ഡിന്റെ പരാതിയെത്തുടര്‍ന്ന് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ തിരുത്താന്‍ ഒരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ തിരുത്താനും കൂടുതല്‍ പരിശോധനകള്‍ നടത്താനും വിദ്യാഭ്യാസവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പരിശോധനകള്‍ക്കുശേഷം 15 ദിസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

ആറാം ക്ലാസിലേക്കുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ മതങ്ങളുടെ ഉദയം എന്ന പാഠം ചൂണ്ടിക്കാണിച്ചാണ് ബ്രാഹ്മണ വികസനബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചത്. ഈ പാഠം തങ്ങളെ അപമാനിക്കുന്നതായും സമുദായത്തിന്റെ പൊതുവികാരം വൃണപ്പെടുത്തുന്നതായും ബ്രാഹ്മണ വികസന ബോര്‍ഡ് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് പരാതി നല്‍കി. പരാതിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളാന്‍ ആരംഭിച്ചത്.

ബ്രാഹ്മണ സമുദായത്തില്‍ നിലനിന്നിരുന്ന വിവിധ തരം ഹോമങ്ങളും ബലികളും വിശദമാക്കുന്ന ഭാഗങ്ങള്‍ക്കുനേരെ രൂക്ഷ വിമര്‍ശനമാണ് ബ്രാഹ്മണ വികസനബോര്‍ഡ് ഉന്നയിച്ചത്. ഇത്തരം തെറ്റിദ്ധാരണജനകമായ സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ബ്രാഹ്മണ വികസന ബോര്‍ഡ് പറഞ്ഞു.

Next Story