കര്‍ണാടകയില്‍ ചൊവ്വാഴ്ച്ച മുതല്‍ ലോക്ക്ഡൗണ്‍; മെട്രോ സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം പ്രവര്‍ത്തിക്കില്ല
ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. ചൊവ്വാഴ്ച്ച രാത്രി മുതല്‍ 14 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത യോഗത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. ‘സംസ്ഥാനത്തെ കൊവിഡ് സ്ഥിതികള്‍ വിലയിരുത്തി. എല്ലാ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഏപ്രില്‍ 27 ചൊവ്വാഴ്ച്ച രാത്രിമുതല്‍ മെയ് പത്ത് […]

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. ചൊവ്വാഴ്ച്ച രാത്രി മുതല്‍ 14 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത യോഗത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്.
‘സംസ്ഥാനത്തെ കൊവിഡ് സ്ഥിതികള്‍ വിലയിരുത്തി. എല്ലാ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഏപ്രില്‍ 27 ചൊവ്വാഴ്ച്ച രാത്രിമുതല്‍ മെയ് പത്ത് വരെ 14 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്’, മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി. ജനങ്ങള്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി രാവിലെ ആറ് മുതല്‍ പത്ത് മണിവരെ നാല് മണിക്കൂര്‍ ഇളവ് അനുവദിച്ചുകൊണ്ടായിരിക്കും നിയന്ത്രണങ്ങള്‍.
ആര്‍ടിസി ബസുകളും ബാംഗ്ലൂര്‍ മെട്രോ സര്‍വീസുകളും ഉള്‍പ്പെടെയുള്ള പൊതുഗതാഗതം പ്രവര്‍ത്തിക്കില്ല. ചരക്ക് വാഹനങ്ങലള് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിത്തേക്ക് കൊണ്ടുപോകുന്നതിന് തടസ്സമുണ്ടാവുകയില്ല. റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണങ്ങള്‍ എത്തിക്കുന്നതിനും വിട്ടിലേക്ക് മദ്യം എത്തിക്കുന്നതിനും വില്ലക്കുണ്ടാവുകയില്ല. അതേസമയം സംസ്ഥാനത്തെ 18 മുതല്‍ 45 വയസ്സുവരെയുള്ളവര്‍ക്ക് വാക്സിനേഷന് സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനമായ ബംഗളൂരുവിലുള്‍പ്പെടെ വെന്റിലേറ്റര്‍, ഐസിയു കിടക്കകളുടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ പ്രവേശനം ലഭിക്കാനായി രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹഗചര്യമാണ് നിലവിലുള്ളത്. തിങ്കളാഴ്ച രാവിലെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ 1.6 ലക്ഷത്തിലധികം സജീവ കേസുകളാണുള്ളത്. ഏപ്രില്‍ മുതല്‍ ബെംഗളൂരുവില്‍ 1,170 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്.
ഏപ്രില്‍ ആദ്യവാരം മുതല്‍ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ, വാരാന്ത്യ ലോക്ക്ഡൗണ്‍ എന്നിവയുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നു.