യുവാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ സിദ്ധരാമയ്യ മാണ്ഡ്യയിലെ വിദൂരഗ്രാമത്തിലേക്ക്; യാഷ് എത്തുമോയെന്ന് ഉറ്റുനോക്കി കര്‍ണാടക
യുവാവിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റാന്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ മാണ്ഡ്യയിലെ ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ദിവസം മാണ്ഡ്യയില്‍ ആത്മഹത്യ ചെയ്ത യുവാവ് തന്റെ സംസ്കാര ചടങ്ങില്‍ സിദ്ധരാമയ്യയും കന്നഡ നടന് യാഷും പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നതായി കുറിപ്പെഴുതിവെച്ചിരുന്നു. രാമകൃഷ്ണയുടെ ആത്മഹത്യയും കുറിപ്പും വാര്‍ത്തയായതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ യാത്ര. 26കാരന്റെ അന്ത്യാഭിലാഷം നിറവേറ്റുമെന്നും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ അനുയായി പിടിഐയോട് പ്രതികരിച്ചു. മാണ്ഡ്യജില്ലയിലെ കൊഡിദൊഡ്ഡി ഗ്രാമവാസിയായ രാമകൃഷ്ണ ബുധനാഴ്ച്ചയാണ് തൂങ്ങിമരിച്ചത്. ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നെങ്കിലും […]

യുവാവിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റാന്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ മാണ്ഡ്യയിലെ ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ദിവസം മാണ്ഡ്യയില്‍ ആത്മഹത്യ ചെയ്ത യുവാവ് തന്റെ സംസ്കാര ചടങ്ങില്‍ സിദ്ധരാമയ്യയും കന്നഡ നടന് യാഷും പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നതായി കുറിപ്പെഴുതിവെച്ചിരുന്നു. രാമകൃഷ്ണയുടെ ആത്മഹത്യയും കുറിപ്പും വാര്‍ത്തയായതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ യാത്ര. 26കാരന്റെ അന്ത്യാഭിലാഷം നിറവേറ്റുമെന്നും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ അനുയായി പിടിഐയോട് പ്രതികരിച്ചു.
മാണ്ഡ്യജില്ലയിലെ കൊഡിദൊഡ്ഡി ഗ്രാമവാസിയായ രാമകൃഷ്ണ ബുധനാഴ്ച്ചയാണ് തൂങ്ങിമരിച്ചത്. ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നെങ്കിലും വ്യക്തമായ കാരണം അതില്‍ കാണുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പില്‍ കൃത്യമായി കാരണം പറയുന്നില്ല. മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും താന്‍ കുഴപ്പത്തിലാക്കുന്നു എന്ന് മാത്രമാണുള്ളത്.
പൊലീസ്
ആരാധകന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ യാഷ് കൊഡിദൊഡ്ഡി ഗ്രാമത്തില്‍ എത്തുമോയെന്ന് വ്യക്തമായിട്ടില്ല. ഇത്തരം ചെയ്തികളെ അനുകൂലിക്കാനാവില്ലെന്ന് വ്യക്തമാക്കി കെജിഎഫ് നടന് ട്വിറ്ററില്‍ പ്രതികരണം നടത്തിയിട്ടുണ്ട്.
ഫാന്‍..ഫാന്‍..പക്ഷെ, മാണ്ഡ്യയിലെ രാമകൃഷ്ണയുടെ ചെയ്തിയേപ്പറ്റി വീമ്പു പറയല്‍ സാധ്യമാണോ? കൊഡിദൊഡ്ഡി രാമകൃഷ്ണയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.
യാഷ്
- TAGS:
- Karnataka
- Siddaramaiah
- Suicide
- Yash