ഗോവധനിരോധന നിയമം യുപിയിലേതിനേക്കാള് കര്‍ശനമാക്കുമെന്ന് കര്‍ണാടക മന്ത്രി; കേരളത്തേയും ബാധിച്ചേക്കും
കര്‍ണാടകയില്‍ കൊണ്ടുവരാനൊരുങ്ങുന്ന ഗോവധ നിരോധന നിയമം യുപിലേക്കാളും ഗുജറാത്തിലേക്കാളും കര്‍ശനമായിരിക്കുമെന്ന് മന്ത്രി. ഗോവധനിരോധന ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന് പറഞ്ഞു. സംസ്ഥാനത്തേക്കുള്ള ബീഫ് ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ചുകൊണ്ടുള്ള ബില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ചര്‍ച്ച ചെയ്തു. നിലവില്‍ രാജസ്ഥാന്, ആന്ധ്ര പ്രദേശ്, തെലങ്കാന, അസം, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സമാനമായ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗസറ്റ് വിജ്ഞാപനങ്ങള്‍ ഞങ്ങളുടെ […]

കര്‍ണാടകയില്‍ കൊണ്ടുവരാനൊരുങ്ങുന്ന ഗോവധ നിരോധന നിയമം യുപിലേക്കാളും ഗുജറാത്തിലേക്കാളും കര്‍ശനമായിരിക്കുമെന്ന് മന്ത്രി. ഗോവധനിരോധന ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന് പറഞ്ഞു. സംസ്ഥാനത്തേക്കുള്ള ബീഫ് ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ചുകൊണ്ടുള്ള ബില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ചര്‍ച്ച ചെയ്തു. നിലവില്‍ രാജസ്ഥാന്, ആന്ധ്ര പ്രദേശ്, തെലങ്കാന, അസം, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സമാനമായ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗസറ്റ് വിജ്ഞാപനങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
യുപിയിലേയും ഗുജറാത്തിലേയും ഗോ സംരക്ഷണ ബില്ലുകളേക്കാള്‍ ശക്തമായിരിക്കും കര്‍ണാടകയിലേത്. വരുന്ന ശൈത്യകാല സമ്മേളനത്തില്‍ പാസാക്കും.
പ്രഭു ചവാന്
ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. പാര്‍ട്ടിയ്ക്ക് അകത്ത് നിന്ന് സമ്മര്‍ദ്ദം വര്ധിച്ചതിനേത്തുടര്ന്നാണ് യെദ്യൂരപ്പ സര്‍ക്കാരിന്റെ തിരക്കിട്ടുള്ള നീക്കം. 2008ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാസാക്കിയ ഗോവധ നിരോധന ബില്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തിരിച്ചയച്ചിരുന്നു. കൂടുതല്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഈ നിയമം പിന്‍വലിച്ചു. 2014ല്‍ സിദ്ധാരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഇത്.
പുതിയ ബില്‍ പ്രകാരം കന്നുകാലികളെ അറക്കുന്നതും കശാപ്പിനായി വില്‍ക്കുന്നതും കുറ്റകൃത്യമാകും. കശാപ്പ് ചെയ്യല്‍, ഉപയോഗിക്കല്‍ എന്നിവയ്ക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വന്നാല്‍ കേരളത്തേയും സാരമായി ബാധിച്ചേക്കും. സംസ്ഥാന അതിര്‍ത്തി കടന്ന് കന്നുകാലികളെ കൊണ്ടുവരുന്നത് ദുഷ്കരമായാല്‍ മലയാളി ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തിരിച്ചടിയായേക്കും.